Home Cinema കന്നഡ നടി സ്പന്ദന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണു അന്ത്യം.

കന്നഡ നടി സ്പന്ദന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണു അന്ത്യം.

87

ബെംഗളൂരു: നടന്‍ വിജയ രാഘവേന്ദ്രയുടെ ഭാര്യയാണ് സ്പന്ദന. കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാൻ ബാങ്കോക്കില്‍ എത്തിയ സ്പന്ദനയ്ക്ക് അവിടെവെച്ച് ഹൃദയാഘാതം ഉണ്ടാക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ ബെംഗളൂരുവില്‍ എത്തിക്കും. ഈ മാസം 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണു കുടുംബത്തെ ദുഃഖത്തിലാഴ്ത്തി സ്പന്ദനയുടെ മരണം. 2007-ലാണ് സ്പന്ദനയുടെയും വിജയ രാഘവേന്ദ്രയുടെയും വിവാഹം. മകന്‍. ശൗര്യ. പൊലീസ് ഉദ്യോഗസ്ഥനായ ശിവറാമിന്റെ മകളായി തുളു കുടുംബത്തിലാണ് സ്പന്ദനയുടെ ജനനം. 2017ല്‍ രവിചന്ദ്രന്റെ അപൂര്‍വ എന്ന സിനിമയിലൂടെയാണ് സാന്‍ഡല്‍വുഡില്‍ അരങ്ങേറിയ സ്പന്ദനയ്ക്ക് ചിന്നാരി മുത്തു എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

Previous articleകാർ തീപിടിച്ച് പൊട്ടിത്തെറിച്ചു. ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം
Next articleഡ്രൈവറെ ഉപയോഗിച്ച് വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപണം. എൻസിപി മുൻ പ്രവർത്തകസമിതി അംഗം റജി ചെറിയാനെതിരെ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് ഡിജിപിക്ക് പരാതി നൽകി.