Home News Kerala News തലശ്ശേരിയിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സർക്കാർ ഫണ്ടിൽ നിന്ന് 64 ലക്ഷം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ...

തലശ്ശേരിയിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സർക്കാർ ഫണ്ടിൽ നിന്ന് 64 ലക്ഷം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മണ്ഡലമാണ് തലശ്ശേരി

136

കൊച്ചി: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി. കോടിയേരി കാരാല്‍ തെരുവ് ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനാണ് 64 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ സ്പീക്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നായ കാരാൽതെരുവിലെ ഗണപതി ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി. പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ സ്പീക്കർ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളത്തിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിക്കാനാകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Previous articleഡ്രൈവറെ ഉപയോഗിച്ച് വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപണം. എൻസിപി മുൻ പ്രവർത്തകസമിതി അംഗം റജി ചെറിയാനെതിരെ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് ഡിജിപിക്ക് പരാതി നൽകി.
Next articleമണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു