Home News National news മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി...

മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു

86

ന്യൂഡൽഹി: മണിപ്പൂർ കലാപം അവസാനിപ്പിക്കാൻ ശക്തമായ നടപടികളുമായി സുപ്രീം കോടതി. പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് പ്രത്യേക സമിതിയ്ക്ക് രൂപം നൽകിയത്. നിയമവാഴ്ച പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഗീത മിത്തൽ, ശാലിനി പി. ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ അന്വേഷിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 5 എസ്പിമാരോ ഡിവൈഎസ്പിമാരോ അടങ്ങുന്ന സംഘത്തെ നിയോഗിക്കും. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്താത്രെയ് പഡ്സാൽഗികർക്കായിരിക്കും അന്വേഷണത്തിന്റെ ചുമതല. സ്പെഷൻ ഇൻവെസ്റ്റിഗേഷൻ ടീമിൽ മണിപ്പൂരിന് പുറത്തുനിന്നുള്ള എസ്പി റാങ്കിൽ കുറയാത്തവരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. 20 പേരടങ്ങുന്ന സംഘമാണ് മണിപ്പൂരിൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കോടതിയെ അറിയിച്ചു. ഈ 20 പേരെ പിടികൂടാൻ സാധിച്ചാൽ അക്രമം നിയന്ത്രിക്കാനാകുമെന്നും ഗോൺസാൽവസ് പറഞ്ഞു. മണിപ്പൂരിലെ എൻ.ബിരേൻ സിങ് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്തിൽ കേസെടുക്കാൻ രണ്ട് മാസം വൈകിയത് എന്താണ് കോടതി ചോദിച്ചു. മണിപ്പൂരിൽ രണ്ട് മാസം ഭരണഘടന തകർന്ന നിലയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Previous articleതലശ്ശേരിയിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സർക്കാർ ഫണ്ടിൽ നിന്ന് 64 ലക്ഷം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മണ്ഡലമാണ് തലശ്ശേരി
Next articleഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലെ വാഴകൾ വെട്ടിയ സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് വീഴച്ചയില്ലെന്ന് വൈദുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അപകടമൊഴിവാക്കാനാണ് വൈദ്യുതി ലൈനിൽ തട്ടിയ വാഴകൾ വെട്ടിമാറ്റിയതെന്നും മന്ത്രി