Home Business ഇടവേളയ്ക്ക് ശേഷം ഏലം വില ഉയരുന്നു. പ്രതീക്ഷയോടെ ഹൈറേഞ്ചിലെ കർഷകർ

ഇടവേളയ്ക്ക് ശേഷം ഏലം വില ഉയരുന്നു. പ്രതീക്ഷയോടെ ഹൈറേഞ്ചിലെ കർഷകർ

81

ഇടുക്കി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഏലയ്ക്ക വില 2000 കടക്കുന്നത്. ശ​രാ​ശ​രി വി​ല കി​ലോ​ഗ്രാ​മി​ന് 2000 രൂ​പ​യും കൂ​ടി​യ വി​ല 2500 രൂ​പ​യു​മാ​ണ്​ ഉ​യ​ർ​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും, രോഗങ്ങളും മൂലം ഏലക്ക ഉല്പാദനത്തിൽ വൻകുറവാണ് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം വിലയില്ലാത്തതും കർഷകർക്ക് വൻ ദുരന്തമാണ് സമ്മാനിച്ചത്. ഇപ്പോൾ വില ഉയരുന്നത് കർഷകർക്ക് ആശ്വാസമാണ്. എന്നാൽ ഉൽപ്പാദനം കുറഞ്ഞത് മൂലം വിലവർദ്ധനവിന്റെ നേട്ടം കർഷകർക്ക് കാര്യമാണ് ലഭിക്കില്ല. ഈ സീസണിൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​ക്കു​മെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്നാ​ണ്​ വി​പ​ണി വി​ല ഉ​യ​രുന്നത്. പു​റ്റ​ടി സ്പൈ​സ​സ് പാ​ർ​ക്കി​ൽ ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ലും വി​ല ഉ​യ​രു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്. ഗ്രീ​ൻ കാ​ർ​ഡ​മം ക​മ്പ​നി​യു​ടെ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഇ-​ലേ​ല​ത്തി​ൽ 31,581കി​ലോ​ഗ്രാം ഏ​ല​ക്ക വി​ൽ​പ​ന​ക്കാ​യി പ​തി​ച്ച​തി​ൽ 29,757 കി​ലോ​ഗ്രാ​മും വി​റ്റു​പോ​യ​പ്പോ​ൾ കൂ​ടി​യ വി​ല​യാ​യി ക​ർ​ഷ​ക​ർ​ക്ക് കി​ലോ​ഗ്രാ​മി​ന് 2596 രൂ​പ​യും ശ​രാ​ശ​രി വി​ല​യാ​യി 2042 രൂ​പ​യും ല​ഭി​ച്ചു. ഇ​പ്പോ​ൾ വി​ല​യി​ലു​ണ്ടാ​യ ഈ ​വ​ർ​ധ​ന നീ​ണ്ടു​നി​ന്നേ​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളുടെ പ്രതീക്ഷ. അ​ടു​ത്ത നാ​ളി​ൽ ഏ​ല​ക്ക​യി​ൽ നി​റം ചേ​ർ​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്​​പൈ​സ​സ് ബോ​ർ​ഡ് സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ന് വി​ൽ​പ​ന​ക്കാ​യി ഏ​ല​ക്ക പ​തി​ക്കു​ന്ന​തി​നു മു​മ്പ്​ അ​തി​ന്‍റെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച്​ പ​രി​ശോ​ധി​ച്ച് നി​റ​മോ കീ​ട​നാ​ശി​നി​ക​ളോ ഇ​ല്ലെ​ന്ന്​ ഉ​റ​പ്പ് വ​രു​ത്താ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​തും ഏ​ല​ത്തി​ന്‍റെ വി​ല ഉ​യ​ർ​ച്ച​ക്ക് ഒ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Previous articleഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്
Next articleസ്വർഗ്ഗത്തിലെ പഴം, വീട്ടുമുറ്റത്തെ കൃഷി: അപൂർവ്വ ഫലത്തിൽ മികച്ച വിളവുമായി രാജീവ് അങ്കമാലി എന്ന മേക്കപ്പ് മാൻ