Home Agriculture ഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലെ വാഴകൾ വെട്ടിയ സംഭവത്തിൽ കെ...

ഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലെ വാഴകൾ വെട്ടിയ സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് വീഴച്ചയില്ലെന്ന് വൈദുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അപകടമൊഴിവാക്കാനാണ് വൈദ്യുതി ലൈനിൽ തട്ടിയ വാഴകൾ വെട്ടിമാറ്റിയതെന്നും മന്ത്രി

71

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കോതമംഗലം വാരപ്പെട്ടിയിൽ ഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലെ വാഴകൾ കെ എസ് ഇ ബി ജീവനക്കാര്‍ വെട്ടി മാറ്റിയത്. വിളവെടുപ്പിന് പാകമായ വാഴകൾ കൂട്ടത്തോടെ വെട്ടി നശിപ്പിച്ചതിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം കെ എസ് ഇ ബി പ്രസരണ വിഭാഗം ഡയറക്റ്റർ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് വീഴച്ചയില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 220 കെ വി ലൈനിന് കീഴില്‍ പരാതിക്കാരന്‍ വാഴകള്‍ നട്ടിരുന്നു എന്നും, അവ ലൈനിന് സമീപം വരെ വളര്‍ന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായാതായി മന്ത്രി പറഞ്ഞു. ഈ മാസം നാലാം തീയതി 12.56 ന് മൂലമറ്റം നിലയത്തില്‍ നിന്നുള്ള 220 കെ വി ലൈന്‍ തകരാരിലാകുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരാതിക്കാരന്റെ വാഴയുടെ ഇലകള്‍ കാറ്റടിച്ച് വൈദ്യുതി ലൈനിൽ തട്ടി ചില വാഴകള്‍ക്ക് തീ പിടിച്ചതായി കണ്ടെത്തി. കെ എസ് ഇ ബി ജീവനക്കാര്‍ സ്ഥല പരിശോധന നടത്തിയപ്പോള്‍, സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതി ഷോക്ക് ഏറ്റതായും മനസ്സിലാക്കി. ഈ സാഹചര്യത്തിൽ വൈകുന്നേരം ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാലും, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാലും ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്യുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും വൈകുന്നേരത്ത് ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈന്‍ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടത് അത്യാവശ്യവുമായിരുന്നു. അതുകൊണ്ട് തന്നെ അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച് വാഴകൾ നഷ്ട്ടപെട്ട കർഷകന് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Previous articleമണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. പ്രശ്നപരിഹാരത്തിനായി മൂന്ന് മുൻ ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിച്ചു
Next articleതെരുവുനായശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്ര ചട്ടങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി