Home News Kerala News പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥിയാവും. എൽ ഡി എഫ്, ബിജെപി സ്ഥാനാർഥി...

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥിയാവും. എൽ ഡി എഫ്, ബിജെപി സ്ഥാനാർഥി ചർച്ചകൾ തുടരുന്നു

70

കോട്ടയം: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമ സഭ മണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചന്ദി ഉമ്മൻ യു ഡി എഫ് സ്ഥാനാർത്ഥിയാകും. ഉമ്മൻചാണ്ടിയെ രാഷ്ട്രീയ നേതാവിന്റെ ഓര്‍മ്മകളും ജനകീയതയും വൈകാരികമായ നിലയില്‍ തുണയ്ക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് കോണ്‍ഗ്രസിന്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ മാത്രമാണ് പരിഗണിച്ചത്. കുടുംബവും ചാണ്ടി ഉമ്മൻ തന്നെ സ്ഥാനാര്‍ത്ഥിയാകട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. അതെ സമയം എൽ ഡി എഫ്, ബിജെപി മുന്നണികൾ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്. സിപിഎമ്മില്‍ നിന്ന് യുവ നേതാവ് ജയ്‌ക് സി തോമസാണ് കഴിഞ്ഞ മൂന്ന് വട്ടവും മണ്ഡലത്തില്‍ ഉമ്മൻചാണ്ടിക്കെതിരെ പോരാടിയത്. അദ്ദേഹത്തെ തന്നെ ഇക്കുറിയും രംഗത്തിറക്കാനാണ് സാധ്യത ഏറെയും. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ താഴ്ത്താനായതാണ് സിപിഎം ജയ്കിനെ പരിഗണിക്കുന്നതില്‍ പ്രധാനം. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ റെജി സഖറിയാസിന്റെ പേരും കെഎം രാധാകൃഷ്ണന്റെ പേരും പരിഗണിക്കുന്നുണ്ട്.

Previous articleകടലിനടിയിലെ മായ കാഴ്ചകൾ കാണണോ? കൊച്ചിയിലേക്ക് പോരെ. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഓഗസ്റ്റ് 11 മുതൽ അണ്ടർവാട്ടർ ടണൽ എക്സിബിഷൻ ആരംഭിക്കും
Next articleപ്രാര്‍ത്ഥനയോടെ സിനിമാ പ്രവര്‍ത്തകര്‍; സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു