Home Agriculture സ്വർഗ്ഗത്തിലെ പഴം, വീട്ടുമുറ്റത്തെ കൃഷി: അപൂർവ്വ ഫലത്തിൽ മികച്ച വിളവുമായി രാജീവ് അങ്കമാലി എന്ന മേക്കപ്പ്...

സ്വർഗ്ഗത്തിലെ പഴം, വീട്ടുമുറ്റത്തെ കൃഷി: അപൂർവ്വ ഫലത്തിൽ മികച്ച വിളവുമായി രാജീവ് അങ്കമാലി എന്ന മേക്കപ്പ് മാൻ

105
രാജീവ് അങ്കമാലി വീട്ടു മുറ്റത്തെ ഗാഗ് ഫ്രൂട്ടിനൊപ്പം
രാജീവ് അങ്കമാലി വീട്ടു മുറ്റത്തെ ഗാഗ് ഫ്രൂട്ടിനൊപ്പം

കൊച്ചി: അപൂർവയിനം വിദേശ പഴത്തിൽ മികച്ച വിളവ് നേടിയിരിക്കുകയാണ് രാജീവ് അങ്കമാലി എന്ന ഈ ചമയ കലാകാരൻ. സ്വർഗ്ഗത്തിലെ പഴം എന്നറിയപ്പെടുന്ന വിയറ്റ്നാം സ്വദേശിയായ ഗാഗ് ഫ്രൂട്ട് എന്ന ഇനമാണ് രാജീവിന്റെ അങ്കമാലി പറക്കുളം റോഡിലുള്ള മഞ്ഞളി ഹൗസിൽ എത്തുന്നവരെ ഇപ്പോൾ സ്വീകരിക്കുന്നത്. മികച്ച സ്വാദിനൊപ്പം ഒട്ടേറെ ആരോഗ്യഗുണങ്ങളും ഉള്ള പഴമാണ് ഗാഗ് ഫ്രൂട്ട്. ക്യാൻസർ രോഗം മാറുവാനും, ക്യാൻസർ വരാതിരിക്കുവാനും ഉത്തമ ഔഷധമാണ് ഈ ചെടി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആൺ ചെടികളും പെൺ ചെടികളും ഒരുമിച്ച് വളർത്തിയാൽ മാത്രമേ ഇതിൽ കായ് ഫലം ഉണ്ടാവുകയുള്ളൂ. സ്വന്തമായി പരാഗണം ചെയ്യാത്ത ഈ സസ്യം ശാസ്ത്രീയമായ രീതിയിൽ പരാഗണം ചെയ്തു നൽകേണ്ടതുണ്ട്. നല്ല രീതിയിൽ പരാഗണം നടത്തിയാൽ മികച്ച വിളവ് ലഭിക്കുന്ന പഴം കൂടിയാണ് ഇത്. പഴത്തിനൊപ്പം തന്നെ ഈ ചെടിയുടെ തണ്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗം തന്നെയാണ്. രാജീവിന്റെ വീട്ടുമുറ്റത്തെ ചെടിയിൽ നൂറോളം കായ്കളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസനാണ് പഴത്തിന്റെ വിളവെടുപ്പ് നടത്തിയത്. നാടകവേദിയിലൂടെ ചമയ കലാകാരനായി രംഗത്തെത്തിയ രാജീവ് 35 വർഷമായി ചലച്ചിത്ര മേഖലയിലാണ് പ്രവർത്തിക്കുന്നത്. 170 ഓളം ചിത്രങ്ങൾക്ക് ചമയം ഒരുക്കിയിട്ടുണ്ട് കൃഷിയെയും ജീവനുതുല്യം സ്നേഹിക്കുന്ന ഈ കലാകാരൻ. സിനിമ തിരക്കുകളുടെ ഇടവേളകളിലാണ് രാജീവൻ കൃഷികയിലേക്ക് തിരിയുന്നത് ഗാഗ് ഫ്രൂട്ടിനൊപ്പം തന്നെ വ്യത്യസ്തമായ നിരവധി ഇനം പഴവർഗ്ഗങ്ങളും മറ്റു വിളകളും രാജീവൻ കൃഷി ചെയ്ത പരിപാലിക്കുന്നുണ്ട്.

Previous articleഇടവേളയ്ക്ക് ശേഷം ഏലം വില ഉയരുന്നു. പ്രതീക്ഷയോടെ ഹൈറേഞ്ചിലെ കർഷകർ
Next articleപുതുപ്പള്ളി വീണ്ടും പോളിംഗ് ബൂത്തിലേക്ക്. ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ