Home News Kerala News തെരുവുനായശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്ര ചട്ടങ്ങളിൽ...

തെരുവുനായശല്യം പരിഹരിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്ര ചട്ടങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി

54

തിരുവനന്തപുരം: തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. അക്രമകാരികളായ നായ്കളെ കൊല്ലണമെന്ന നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും എബിസി പദ്ധതി ഊര്‍ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ 22 എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 16 എണ്ണം നിര്‍മ്മാണത്തിലാണ്. ആവശ്യമെങ്കിൽ കൂടുതല്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. എബിസി കേന്ദ്രം ആരംഭിക്കാന്‍ പണം ഇല്ലാത്തതല്ല പ്രശ്‌നം. അങ്ങേയറ്റം അപ്രായോഗികമായ കേന്ദ്ര ചട്ടങ്ങളാണ് തടസ്സമാകുന്നത്. കേന്ദ്ര ചട്ടത്തിലെ വിചിത്രമായ വ്യവസ്ഥകളില്‍ ഇളവ് വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Previous articleഇടുക്കി – കോതമംഗലം 220 കെ വി ലൈനിനു കീഴിലെ വാഴകൾ വെട്ടിയ സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് വീഴച്ചയില്ലെന്ന് വൈദുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. അപകടമൊഴിവാക്കാനാണ് വൈദ്യുതി ലൈനിൽ തട്ടിയ വാഴകൾ വെട്ടിമാറ്റിയതെന്നും മന്ത്രി
Next articleമനോഹാരിതയുടെ മറുപേരായി മറവൻതുരുത്ത്. മായികക്കാഴ്ചകളുമായി സഞ്ചാരികളെ മാടിവിളിച്ച് കോട്ടയം ജില്ലയുടെ ഈ പടിഞ്ഞാറൻ ഗ്രാമം