Home Business കടലിനടിയിലെ മായ കാഴ്ചകൾ കാണണോ? കൊച്ചിയിലേക്ക് പോരെ. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഓഗസ്റ്റ് 11 മുതൽ അണ്ടർവാട്ടർ...

കടലിനടിയിലെ മായ കാഴ്ചകൾ കാണണോ? കൊച്ചിയിലേക്ക് പോരെ. എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ഓഗസ്റ്റ് 11 മുതൽ അണ്ടർവാട്ടർ ടണൽ എക്സിബിഷൻ ആരംഭിക്കും

131
tonal aquarium

കൊച്ചി: കടലിനടിയിലൂടെ നടന്ന് ആഴക്കടലിലെ വർണ്ണവിസ്മയങ്ങൾ കാണാൻ കൊച്ചിയിലെത്തുന്നവർക്ക് അവസരം ഒരുങ്ങുന്നു. DQF ബിസിനസ്സ് ഗ്രൂപ്പ് ഒരുക്കുന്ന മറൈൻ വേൾഡ് അണ്ടർ വാട്ടർ ടണൽ അക്വേറിയം ഇതുവരെ കാണാത്ത കാഴ്ചകളുടെ വർണ്ണ ലോകത്തേക്ക് കാഴ്ചക്കാരനെ കൂട്ടിക്കൊണ്ടുപോകും. പലതരത്തിലുള്ള കടൽ മത്സ്യങ്ങളും, ശുദ്ധജല മത്സ്യങ്ങളും കാഴ്ചയ്ക്ക് മിഴിവേകും. ലോബ്സ്റ്റർ, ക്രാബ്, മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന അബാബ, 10 കിലോഗ്രാം വരെ വലിപ്പമുള്ള പിരാന, രാത്രി കുട്ടികളുടെ ശബ്ദത്തിൽ കരയുന്ന 20 കിലോഗ്രാം വരെ തൂക്കമുള്ള റെഡ് ടെയ്ൽ, ആറടി നീളം വരുന്ന അലിഗേറ്റർ തുടങ്ങി വെള്ളത്തിലെ കൊമ്പന്മാരെ എല്ലാം നേരിട്ട് കാണാൻ കഴിയുന്ന രീതിയിലാണ് ടണൽ അക്വേറിയം ഒരുക്കുന്നത്. മത്സ്യങ്ങളിലെ പാവപ്പെട്ടവർ താമസിക്കുന്ന കുടിലും, പണക്കാർ താമസിക്കുന്ന കൊട്ടാരവും ഇവിടെ നേരിൽ കാണാം. കണ്ണും കഴുത്തും കൈകളും ചലിപ്പിക്കുന്ന ഭീമൻ നീരാളിയാണ് 200 അടിയിലേറെ നീളമുള്ള ടണൽ അക്വേറിയത്തിന്റെ പ്രവേശന കവാടത്തിൽ സന്ദർശകരെ സ്വീകരിക്കുക. കടലമ്മയുടെ സാങ്കല്പിക കൊട്ടാരത്തിന്റെ മിനിയേച്ചർ മാതൃകയും ടണൽ അക്വേറിയത്തിന്റെ പ്രത്യേകതയാണ്. അക്വേറിയത്തിന് പുറമേ മുതിർന്നവർക്കും കുട്ടികൾക്കും അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഹൈടെക് അമ്യൂസ്മെന്റ് റൈഡുകളും ഇവിടെ ഒരുങ്ങുന്നുണ്ട്. ഓണത്തിന് ആവശ്യമായ തുണിത്തരങ്ങളുടെ വിപണമേളയും, പായസമേളയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. വിപണന മേളയിൽ നൂറിലധികം സ്റ്റാളുകളാണ് സജ്ജീകരിക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തുണിത്തരങ്ങൾ, പട്ടുസാരികൾ, കോട്ടൺസാരികൾ, സെറ്റ് മുണ്ടുകൾ, കുത്തമ്പിള്ളി കൈത്തറി വസ്ത്രങ്ങൾ, 50 ശതമാനം വിലക്കുറവിൽ ഫർണിച്ചറുകൾ എന്നിവ ഓണം ട്രേഡ് ഫെയറിൽ ലഭിക്കും. അഞ്ച് വയസ്സുമുതൽ മുകളിലുള്ളവർക്ക് 100 രൂപയാണ് പ്രവേശന പ്രവേശന ഫീസ്. അമ്യൂസ്മെൻറ് പാർക്കിലെ റൈഡുകൾക്ക് പ്രത്യേക ഫീസ് ഉണ്ടാകും. അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കുറഞ്ഞ ചിലവിൽ കടലിനടിയിലെ വിസ്മയങ്ങൾ സാധാരണക്കാർക്ക് കാണുവാനും ആസ്വദിക്കുവാനും കഴിയുന്ന രീതിയിലാണ് അണ്ടർവാട്ടർ ടണൽ അക്വേറിയം ഒരുക്കുന്നതെന്ന് സംഘാടകരായ ഫയാസ് റഹ്മാൻ, ബിജു എബ്രഹാം, സന്തോഷ്, സുരേഷ് എന്നിവർ അറിയിച്ചു. ആഗസ്റ്റ് പതിനൊന്നാം തീയതി വൈകിട്ട് 5 മണിക്ക് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി അഖില്‍മാരാർ ഓണം ഫെയറും, അണ്ടർവാട്ടർ ടണൽ അക്വേറിയവും ഉദ്ഘാടനം ചെയ്യും. അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ രാത്രി 9 വരെയും, മറ്റു ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 9 മണി വരെയുമാണ് പ്രവേശനം.

Previous articleപുതുപ്പള്ളി വീണ്ടും പോളിംഗ് ബൂത്തിലേക്ക്. ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
Next articleപുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ യുഡിഎഫിന്റെ സ്ഥാനാർഥിയാവും. എൽ ഡി എഫ്, ബിജെപി സ്ഥാനാർഥി ചർച്ചകൾ തുടരുന്നു