Home News Kerala News വൈക്കം ഗവൺമെന്റ് ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയിൽ ഹൃദ്‌രോഗ വിഭാഗം ഇല്ലാത്തതിനാൽ...

വൈക്കം ഗവൺമെന്റ് ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയിൽ ഹൃദ്‌രോഗ വിഭാഗം ഇല്ലാത്തതിനാൽ രോഗികളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ്.

125

വൈക്കം: നെഞ്ചുവേദന അനുഭവപ്പെട്ടോ, അപകടത്തിൽ കുറച്ച് അധികം മുറിവ് പറ്റിയോ വൈക്കം ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിക്കുന്ന രോഗികൾക്ക് മതിയായ ചികിത്സ നൽകുന്നതിനുള്ള സൗകര്യം ഇവിടെ ഇല്ല എന്ന പരാതി കാലങ്ങളായി നിലനിൽക്കുകയാണ്. വൈക്കം ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് ഒരു കാർഡിയോ വിഭാഗവും, വാഹനാപകടങ്ങളിലടക്കം പരിക്കേറ്റ എത്തിക്കുന്നവർക്ക് ആവശ്യമായ ചികിത്സ നൽകാൻ കഴിയുന്ന അത്യാഹിത വിഭാഗവും ആരംഭിക്കാൻ അധികൃതർ തയ്യാറാവണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. അടിന്തര ചികിത്സ ആവശ്യമായ രോഗികളെ പലപ്പോഴും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ മെഡിക്കൽ കോളേജിലേക്ക് അയച്ച നിരവധി ആളുകളാണ് വൈക്കത്ത് നിന്നും കോട്ടയത്തേക്കുള്ള വഴിയോ അല്ലെങ്കിൽ വൈക്കം ഗവൺമെന്റ് ഹോസ്പിറ്റലിൽ വച്ച് തന്നെയോ മരണത്തിന് കീഴടങ്ങിയത്. വൈക്കം വലിയ കവലയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന രാജീവ് എന്ന യുവാവ് യഥാസമയം ചികിത്സകിട്ടാതെ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഒരു രോഗിയെ ഓട്ടോയിൽ കയറ്റി ഗവൺമെന്റ് ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെവച്ച് ഓട്ടോ ഡ്രൈവർ ആയ ഈ യുവാവിന് നെഞ്ചു വേദന അനുഭവപ്പെട്ടു. ഉടൻതന്നെ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു ഡോക്ടറെ കണ്ടു ഇസിജി എടുത്തു. ഇസിജിയിൽ ന്യായമായ രീതിയിൽ വിത്യാസം കണ്ടതിനാൽ രോഗിയോട് ഇസിജിയുമായി ഡോക്ടറെ കാണുവാൻ ആവശ്യപ്പെട്ടു. ഇ.സി ജിയുമായി ഡോക്ടറെ കാണാൻ നിന്ന ഈ യുവാവ് അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഡോക്ടർ വന്നു പരിശോധിച്ച ശേഷം അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴി യുവാവ് മരിച്ചു. ഇത്തരത്തിൽ യഥാ സമയം ചികിത്സ കിട്ടാതെ ആളുകൾ മരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെടണമെന്നാണ് വൈക്കം താലൂക്ക് നിവാസികളുടെ ആവശ്യം.

Previous articleതിരുവനന്തപുരം കൊഞ്ചിറവിള എൽ.പി. സ്കൂളിൽ വർണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വർണ്ണകൂടാരം കുട്ടികൾക്ക് സമർപ്പിച്ചു.
Next articleഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട ചലച്ചിത്ര സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്