Home News Kerala News തിരുവനന്തപുരം കൊഞ്ചിറവിള എൽ.പി. സ്കൂളിൽ വർണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി...

തിരുവനന്തപുരം കൊഞ്ചിറവിള എൽ.പി. സ്കൂളിൽ വർണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വർണ്ണകൂടാരം കുട്ടികൾക്ക് സമർപ്പിച്ചു.

70
കൊഞ്ചിറവിള എൽ.പി. സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനത്തിനായി മന്ത്രി വി ശിവൻകുട്ടി എത്തിയപ്പോൾ
കൊഞ്ചിറവിള എൽ.പി. സ്കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനത്തിനായി മന്ത്രി വി ശിവൻകുട്ടി എത്തിയപ്പോൾ

തിരുവന്തപുരം: കുട്ടികൾക്ക് സമ്പൂർണ്ണ പ്രീ-പ്രൈമറി വിദ്യാഭ്യാസം നൽകാനും അവർക്ക് ജീവിതത്തിൽ മികച്ച തുടക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പൊതു വിദ്യാഭാസ വകുപ്പ് വർണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളുടെ ജിജ്ഞാസ, സർഗ്ഗാത്മകത, വിമർശനാത്മക ചിന്താശേഷി എന്നിവയെ ഉത്തേജിപ്പിക്കുന്ന പ്രായത്തിനനുസൃതമായ പഠനാനുഭവങ്ങൾ വർണ്ണക്കൂടാരത്തിലൂടെ കുട്ടികൾക്ക് തുറന്നു നൽകും. സംസ്ഥാനത്തെ എല്ലാ പ്രീ – പ്രൈമറി സ്‌കൂളുകളും മാതൃകാ പ്രീ – പ്രൈമറികൾ ആക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്ന് പദ്ധതി ഉത്‌ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ പ്രഥമധ്യാപിക എം ജെ ഉദയകുമാരി, തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് എസ് ശരണ്യ, വാർഡ് കൗൺസിലർ ഡി സജുലാൽ, പിടിഎ, എംപിടിഎ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്. എസ്. കെ. ആണ് വർണ്ണക്കൂടാരം പദ്ധതിയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

Previous articleമനോഹാരിതയുടെ മറുപേരായി മറവൻതുരുത്ത്. മായികക്കാഴ്ചകളുമായി സഞ്ചാരികളെ മാടിവിളിച്ച് കോട്ടയം ജില്ലയുടെ ഈ പടിഞ്ഞാറൻ ഗ്രാമം
Next articleവൈക്കം ഗവൺമെന്റ് ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയിൽ ഹൃദ്‌രോഗ വിഭാഗം ഇല്ലാത്തതിനാൽ രോഗികളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ്.