Home News Kerala News ഓണാഘോഷത്തോട് അനുബന്ധിച്ച് മുന്‍കരുതൽ നടപടികള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്. ഓണം സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

ഓണാഘോഷത്തോട് അനുബന്ധിച്ച് മുന്‍കരുതൽ നടപടികള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്. ഓണം സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു

62

തിരുവനതപുരം: ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, അനധികൃതമദ്യം, മയക്കുമരുന്നുകള്‍ എന്നിവയുടെ കള്ളക്കടത്ത് വിപണനം എന്നിവ തടയുന്നതിന് വിപുലമായ ക്രമീകരണങ്ങളൊരുക്കി എക്‌സൈസ് വകുപ്പ്. അസി.എക്‌സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂമുകൾ പ്രവര്‍ത്തനമാരംഭിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമുകൾ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. എല്ലാ ജില്ലകളിലും താലൂക്ക് പരിധികളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാണ്. ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, ഒരു പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് പരിശോധനകള്‍ നടത്തുക. ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ, കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകളും നടത്തും .

ഓരോ റെയിഞ്ചുകളിലും പ്രത്യേക ഇന്റലിജന്‍സ് ടീമിനെ നിയോഗിച്ച് വിവര ശേഖരണ നടപടികകളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ പരിശോധന, നിരീക്ഷണം, അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ പട്രോളിങ് യൂണിറ്റ്, സംയുക്ത പരിശോധനകള്‍, ലൈസന്‍സ് സ്ഥാപനങ്ങളിലെ പരിശോധന, സാമ്പിള്‍ ശേഖരണം എന്നിവയും ഉർജ്ജിതമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് മദ്യ-മയക്കുമരുന്നു വിപണനവും ഉപയോഗവും സംബന്ധിച്ചുള്ള പരാതികള്‍ എക്‌സൈസ് ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്. ലഹരി കേസുകള്‍ കണ്ടുപിടിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്ന് എക്‌സൈസ് കമ്മീഷ്ണർ അറിയിച്ചു.

Previous articleയാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും വീണ യുവാവിന് ഗുരുതര പരിക്ക്. കണ്ണൂർ പെരിങ്ങോം സ്വദേശി നിധീഷിനാണ് പരിക്കേറ്റത്
Next articleകോട്ടയം തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. 10 വിദ്യാർത്ഥിനികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.