Home News Kerala News കോട്ടയം തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം....

കോട്ടയം തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. 10 വിദ്യാർത്ഥിനികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

414

കോട്ടയം: പത്താം ക്ലാസിൽ ഒരേ ഡിവിഷനിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് ദേഹാസ്വാസ്ഥ്യവും ദേഹമാസകലം ചൊറിച്ചിലും, ശ്വാസംമുട്ടലും ഉണ്ടായത്. ബുധനാഴ്ച രാവിലെ 11:30 യാണ് സംഭവം. വിദ്യാർത്ഥിനികൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ സ്കൂൾ അധികൃതർ ഇവരെ തലയോലപറമ്പിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും വിദ്യാർത്ഥിനികൾക്ക് ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ക്ലാസ് മുറിയിൽ പ്രാവിന്റെ കാഷ്ഠവും, തൂവലുകളും കിടന്നിരുന്നു. ഇതിൽ നിന്നുള്ള അലർജിയാവാം കുട്ടികൾക്ക് അസ്വസ്ഥതകളുണ്ടാവാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Previous articleഓണാഘോഷത്തോട് അനുബന്ധിച്ച് മുന്‍കരുതൽ നടപടികള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്. ഓണം സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു
Next articleസിദ്ദിഖിന് വിട നൽകി കലാകേരളം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ