Home News Kerala News യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും വീണ യുവാവിന് ഗുരുതര പരിക്ക്. കണ്ണൂർ പെരിങ്ങോം സ്വദേശി നിധീഷിനാണ് പരിക്കേറ്റത്

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും വീണ യുവാവിന് ഗുരുതര പരിക്ക്. കണ്ണൂർ പെരിങ്ങോം സ്വദേശി നിധീഷിനാണ് പരിക്കേറ്റത്

61

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ പെരിങ്ങോം സ്വദേശി കോടൂര്‍ വീട്ടില്‍ കെ നിധീഷിന് (35) ആണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്ത് നിന്നും കണ്ണൂരിലേക്ക് പോകുക ആയിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.

Previous articleചിരിയുടെ ഗോഡ് ഫാദറിനെ യാത്രയാക്കാനൊരുങ്ങി കൊച്ചി. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ പൊതുദർശനം അൽപ സമയത്തിനകം ആരംഭിക്കും
Next articleഓണാഘോഷത്തോട് അനുബന്ധിച്ച് മുന്‍കരുതൽ നടപടികള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്. ഓണം സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു