Home News Kerala News മക്കളെ കരുവാക്കി രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നത് തെറ്റായ പ്രവണതയെന്ന് ഇ.പി ജയരാജൻ. മാസപ്പടി വിവാദത്തൽ മുഖ്യമന്ത്രി...

മക്കളെ കരുവാക്കി രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നത് തെറ്റായ പ്രവണതയെന്ന് ഇ.പി ജയരാജൻ. മാസപ്പടി വിവാദത്തൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ പി ജയരാജൻ പറഞ്ഞൂ.

79

കൊച്ചി: രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മക്കളെ കരുവാക്കുന്ന നീചമായ പ്രവർത്തിയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. തെറ്റായ ഈ പ്രവണത തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയന്റെ കൺസൾട്ടൻസി സ്ഥാപനം നൽകിയ സേവനത്തിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയത്. എന്ത് സര്‍വീസാണ് നൽകിയതെന്ന് കരാറിലേർപ്പെട്ട കമ്പനികളാണ് പറയേണ്ടത്. എന്നാൽ ഇതിന്റെ മറവിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സംശയമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ജനങ്ങളിൽ സംശയമുണ്ടാക്കാൻ ആസൂത്രിതമായി നീക്കം നടത്തുകയാണ് ചില മാധ്യമങ്ങൾ. വ്യാജ പ്രചാരണങ്ങളിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചനയില്ലാതെയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. തിര‌ഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സിപിഐഎം-കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. മണർക്കാട് പള്ളിയിൽ പെരുന്നാൾ നടക്കുകയാണ്. സർവ്വ മതസ്ഥരും പങ്കടുക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിയെയാണ് തിരെഞ്ഞടുപ്പ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതാണ് അനുയോജ്യമെന്നും ഇ പി ജയരാജൻ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുക പാർട്ടി ചിഹ്നത്തിലായിരിക്കുമോയെന്ന് ഇപ്പോൾ പ്രഖ്യാപിക്കാനാവില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.

Previous articleകോട്ടയം വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വിജയ പ്രതീക്ഷയിൽ ഇടത്, വലത് മുന്നണികൾ
Next articleഭക്തിയുടെ നിറവിൽ ശബരിമലയിൽ നിറപുത്തരി പൂജ നടന്നു. ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ പുലർച്ചെ 5.30തോടെയാണ് നിറപുത്തരി പൂജാ ചടങ്ങുകൾ ആരംഭിച്ചത്.