Home News Kerala News പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പരാതി നൽകാനൊരുങ്ങി എൽ ഡി എഫ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പരാതി നൽകാനൊരുങ്ങി എൽ ഡി എഫ്

55

കോട്ടയം: അപ്രതീകിഷിതമായി പ്രഖ്യാപിക്കപ്പെട്ട പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായി മുന്നണികൾ തിടുക്കപ്പെട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനിടയിലാണ് ജൂലൈ ഒന്നിന്‌ മുമ്പ്‌ അപേക്ഷിച്ചവരെ മാത്രമെ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തൂവെന്ന തിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം പുറത്തുവന്നത്. കമീഷന്റെ പുതിയ തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയും, പ്രതിഷേധാർഹവുമാണെന്ന് എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇക്കാര്യത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഓണം നാളുകൾ, അയ്യൻകാളി ജയന്തി, ശ്രീനാരായണ ഗുരു ജയന്തി, മണർകാട്‌ എട്ട്‌ നോമ്പ്‌ നാളുകൾ എന്നിവയ്‌ക്കിടയിലെ തെരഞ്ഞെടുപ്പ്‌ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ മനസ്സിലാക്കേണ്ടിയിരുന്നുവെന്ന്‌ വി എൻ വാസവൻ പറഞ്ഞു. അതെ സമയം എൽഡിഎഫ്‌ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉർജ്ജിതമാക്കിയതായും മന്ത്രി അറിയിച്ചു. ബൂത്ത്‌ തലത്തിൽവരെ കമ്മിറ്റികൾ ചേർന്ന്‌ പ്രവർത്തകരുടെ സ്‌ക്വാഡുകൾക്ക്‌ രൂപം നൽകിവരുകയാണ്‌. വരും ദിവസങ്ങളിൽ പഞ്ചായത്ത്‌, നിയോജകമണ്ഡലം കൺവൻഷനുകൾ ചേർന്ന്‌ പ്രവർത്തനങ്ങൾക്ക്‌ ഏകീകൃത രൂപം നൽകും. വിവിധ തലങ്ങളിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷം ശനിയാഴ്‌ച കോട്ടയത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Previous articleസിദ്ദിഖിന് വിട നൽകി കലാകേരളം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
Next articleആരാകും പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർഥി. അഭ്യുഹങ്ങൾക്കിടെ വാർത്ത നിഷേധിച്ച് കോൺഗ്രസ്സ് നേതാവ്