Home News Kerala News കോട്ടയം വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വിജയ പ്രതീക്ഷയിൽ ഇടത്, വലത് മുന്നണികൾ

കോട്ടയം വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വിജയ പ്രതീക്ഷയിൽ ഇടത്, വലത് മുന്നണികൾ

71

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുമണിയ്ക്ക് പൂർത്തിയാകും. മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ നാല് മുതൽ പത്ത് വരെയുള്ള വാർഡുകൾ ഉൾപ്പെടുന്നതാണ് മറവൻതുരുത്ത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ. പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ ഡി ഫ് അംഗം ജോലികിട്ടിയതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി രേഷ്മ പ്രവീണും, യുഡിഎഫിലെ ധന്യ സന്തോഷും തമ്മിലാണ് പ്രധാന മത്സരം. ബിജെപി സ്ഥാനാർത്ഥിയായി മഞ്ജുഷ രംഗത്തുണ്ടെങ്കിലും പ്രചരണം സജീവമായിരുന്നില്ല. 13 ബൂത്തുകളിലായി 8200 ഓളം വോട്ടർമാരാണ് ഡിവിഷനിൽ ഉള്ളത്. ഐ എച്ച് ഡി പി ഹാൾ, ഗവൺമെൻറ് യുപിഎസ്, എസ്എൻ യുപിഎസ്, ഇടവട്ടം ഗവൺമെൻറ് എൽ പി സ്കൂൾ എന്നിങ്ങനെ നാല് സെൻററുകളിലായി 13 ബൂത്തുകളാണ് പോളിങ്ങിനായി ക്രമീകരിച്ചിട്ടുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ചില ബൂത്തുകളിൽ കോടതി നിർദേശപ്രകാരം പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് അവസാനിച്ചശേഷം വൈകിട്ട് വോട്ടിംഗ് മെഷീനുകൾ സീൽ ചെയ്ത് ബൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സൂക്ഷിക്കും. നാളെ രാവിലെ ഇവിടെ ഒരുക്കുന്ന കൗണ്ടിങ് സെന്ററിൽ സെൻററിൽ വോട്ടണ്ണൽ നടക്കും. കഴിഞ്ഞ തവണ ആയിരത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിലാണ് എൽഡിഎഫ് വിജയിച്ചത്. ഇത്തവണയും എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാൽ അട്ടിമറി ജയം ഉണ്ടാകുമെന്ന പ്രതീക്ഷ യുഡിഎഫും പുലർത്തുന്നു.

Previous articleആരാകും പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർഥി. അഭ്യുഹങ്ങൾക്കിടെ വാർത്ത നിഷേധിച്ച് കോൺഗ്രസ്സ് നേതാവ്
Next articleമക്കളെ കരുവാക്കി രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നത് തെറ്റായ പ്രവണതയെന്ന് ഇ.പി ജയരാജൻ. മാസപ്പടി വിവാദത്തൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇ പി ജയരാജൻ പറഞ്ഞൂ.