Home Travel കരിപ്പൂര്‍ വഴി യാത്രചെയ്യുന്ന യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം: നോട്ടീസ് പുറത്തിറക്കി എയര്‍...

കരിപ്പൂര്‍ വഴി യാത്രചെയ്യുന്ന യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം: നോട്ടീസ് പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

78

കരിപ്പൂർ: കരിപ്പൂര്‍ വിമാനത്താവളം വഴി യാത്ര പുറപ്പെടുന്ന യാത്രക്കാര്‍ ചുരുങ്ങിയത് നാലു മണിക്കൂര്‍ മുൻപേ എങ്കിലും വിമാനത്താവളത്തില്‍ എത്തണമെന്ന് നോട്ടീസ് പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ശക്തമാക്കുന്നതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് ഈ മാസം 31 വരെ നേരത്തെ എത്താൻ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതെന്ന് എയര്‍ലൈൻ അധികൃതര്‍ പുറത്തുവിട്ട നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം മറ്റുചില നിര്‍ദ്ദേശങ്ങളും എയര്‍ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാരുടെ ഹാൻഡ് ബാഗേജുകള്‍ കര്‍ശനമായി പരിശോധിക്കുന്നതിനാല്‍ ഹാൻഡ് ബാഗേജ് 7 കിലോയില്‍ കൂടാൻ പാടില്ല, യാത്രാ രേഖകള്‍ കയ്യില്‍ സൂക്ഷിക്കുകയും വേഗത്തില്‍ ലഭ്യമാക്കുകയും ചെയ്യണമെന്നും നോട്ടീസിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വ്യക്തമാക്കുന്നു.

Previous articleതെയ്യം, പ്രകൃതി, പ്രണയം: മുകൾപ്പരപ്പ് നാളെ തീയേറ്ററുകളിൽ
Next articleതദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്: രാവിലെ 10ന്‌ വോട്ടെണ്ണൽ ആരംഭിക്കും