Home News Kerala News തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്: രാവിലെ 10ന്‌ വോട്ടെണ്ണൽ ആരംഭിക്കും

തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്: രാവിലെ 10ന്‌ വോട്ടെണ്ണൽ ആരംഭിക്കും

65

തിരുവനന്തപുരം: സംസ്ഥാനത്ത് 17 തദ്ദേശ വാർഡുകളിലേക്കാണ് വ്യാഴാഴ്‌ച നടന്ന ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പിൽ 70.42 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉൾപ്പെടെ ആകെ 30,475 വോട്ടർമാരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന്‌ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ തൽസമയം ലഭ്യമാകും. പതിനഞ്ച്‌ പഞ്ചായത്ത്‌ വാർഡിലേക്കും രണ്ട്‌ ബ്ലോക്ക്‌ ഡിവിഷനിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. യുഡിഎഫ്‌–- ഒമ്പത്‌, എൽഡിഎഫ്–- ഏഴ്‌, സ്വതന്ത്രൻ–- ഒന്ന്‌ എന്നതാണ്‌ നിലവിലെ കക്ഷിനില.

Previous articleകരിപ്പൂര്‍ വഴി യാത്രചെയ്യുന്ന യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം: നോട്ടീസ് പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
Next articleതൃശൂരിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. കല്ലടിമൂല സ്വദേശി സുലിയാണ് കൊല്ലപ്പെട്ടത്