Home News Kerala News പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല: വോട്ടെടുപ്പ് സെപ്തംബര്‍ അഞ്ചിന് തന്നെ, വിജ്ഞാപനം പുറത്തിറങ്ങി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല: വോട്ടെടുപ്പ് സെപ്തംബര്‍ അഞ്ചിന് തന്നെ, വിജ്ഞാപനം പുറത്തിറങ്ങി

49

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമുണ്ടാകില്ല. സെപ്തംബര്‍ അഞ്ചിന് തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് അറിയിച്ച് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂഷ്മ പരിശോധന 18ന് നടക്കും. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിതമാര്‍ഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.  ഓണാഘോഷവും മണര്‍കാട് എട്ട് നോമ്പ് പെരുന്നാളും കണക്കിലെടുത്ത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി നീട്ടണമെന്ന് എല്‍ഡിഎഫും, യുഡിഎഫും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. 20ന് വിനായക ചതുര്‍ഥിയും 28ന് ഒന്നാം ഓണവും 29ന് തിരുവോണവുമാണ്. ഒന്നാം ഓണ ദിനത്തില്‍ അയ്യന്‍കാളി ജയന്തിയും നാലാം ഓണദിനത്തില്‍ ശ്രീനാരായണ ഗുരുജയന്തിയുമാണ്. ഇതിനൊപ്പം മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍ എട്ട് നോമ്പ് സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് നടക്കുന്നത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി നീട്ടണമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടത്. നേരത്തെ യുഡിഎഫും തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Previous articleതൃശൂരിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. കല്ലടിമൂല സ്വദേശി സുലിയാണ് കൊല്ലപ്പെട്ടത്
Next articleവൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. 232 വോട്ടുകൾക്കാണ് എൽഡിഎഫിലെ രേഷ്മ പ്രവീൺ വിജയിച്ചത്