Home News Kerala News വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. 232 വോട്ടുകൾക്കാണ് എൽഡിഎഫിലെ രേഷ്മ പ്രവീൺ വിജയിച്ചത്

വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. 232 വോട്ടുകൾക്കാണ് എൽഡിഎഫിലെ രേഷ്മ പ്രവീൺ വിജയിച്ചത്

141

കോട്ടയം: മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെ നാല് മുതൽ പത്ത് വരെയുള്ള വാർഡുകൾ ഉൾപ്പെടുന്നതാണ് മറവൻതുരുത്ത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ. നിലവിലെ എൽഡിഎഫ് അംഗം ജോലി കിട്ടി പോയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി രേഷ്മ പ്രവീണും, യുഡിഎഫിലെ ധന്യ സന്തോഷും തമ്മിലായിരുന്നു പ്രധാന മത്സരം. ബിജെപി സ്ഥാനാർത്ഥിയായി മഞ്ജുഷ രംഗത്തുണ്ടെങ്കിലും പ്രചരണം സജീവമായിരുന്നില്ല. കഴിഞ്ഞ തവണ ആയിരത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിലാണ് എൽഡിഎഫ് വിജയിച്ചത്. ഇത്തവണ വിജയം ആവർത്തിക്കാനായെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു.

Previous articleപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല: വോട്ടെടുപ്പ് സെപ്തംബര്‍ അഞ്ചിന് തന്നെ, വിജ്ഞാപനം പുറത്തിറങ്ങി
Next articleഗുരുവായൂരപ്പന് ഇനി പുതിയ സ്വർണ്ണ കിരീടം. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ പത്നി ദുർഗ്ഗ സ്റ്റാലിനാണ് 32 പവനോളം തൂക്കം വരുന്ന സ്വർണ്ണ കിരീടം സമർപ്പിച്ചത്