Home Cinema ജയിലർ വിനായകന്റെ സിനിമ. താരത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

ജയിലർ വിനായകന്റെ സിനിമ. താരത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

107

കൊച്ചി: തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന രജനികാന്ത് ചിത്രം ജയിലറിലെ വിനായകന്റെ കഥാപാത്രത്തെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി. ജയിലർ കൊണ്ടാടപ്പെടേണ്ടതാണെന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. വിനായകന്റെ കഥാപാത്രത്തിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്… വിനായകന്റെ സിനിമ. എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. രജനികാന്തും വിനായകനും നേർക്കുനേർ നിൽക്കുന്ന ചിത്രവും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജയിലറിൽ വർമ്മന്‍ എന്ന പ്രതിനായക വേഷത്തിലാണ് വിനായകൻ എത്തുന്നത്. രജനികാന്ത് എന്ന താരത്തോട് പിടിച്ചു നിൽക്കുന്ന വില്ലൻ കഥാപാത്രം എന്നാണ് വിനായകന്റെ വേഷത്തെക്കുറിച്ച് പൊതുവെയുള്ള അഭിപ്രായം. വിനായകന് പുറമെ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും സിനിമയുടെ ഭാഗമാണ്. മാത്യൂസ് എന്ന വേഷത്തിലാണ് മോഹൻലാൽ സിനിമയിലെത്തുന്നത്. കഥാപാത്രത്തിന് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. വളരെ കുറച്ച് രംഗങ്ങളിൽ മാത്രമേ മോഹൻലാൽ പ്രത്യക്ഷപെടുന്നുള്ളൂ. എന്നാൽ ആ രംഗങ്ങൾ ആരാധകരെ തൃപ്തിപ്പെടുത്തുന്നുവെന്നാണ് മോഹൻലാൽ സ്‌ക്രീനിൽ എത്തുമ്പോഴുള്ള പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ മുഴുവൻ തിയേറ്ററുകളിലും കേരളത്തിൽ മുന്നൂറിലധികം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. രജനിക്കൊപ്പം ശിവരാജ്‌കുമാർ, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, തമന്ന, യോഗി ബാബു, എന്നിവരടക്കമുള്ള വലിയ താരനിരയാണ് നെൽസൺ ദിലീപ്കുമാർ ചിത്രത്തിന്റെ ഭാഗമാകുന്നത്.

Previous articleകാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിട: പുതുപ്പള്ളിയിൽ ജെയ്ക്ക് തന്നെ
Next articleആകാശപ്പൂരം ഇന്ന് പാരമ്യതയിൽ. പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തെ വരവേൽക്കാനൊരുങ്ങി ശാസ്ത്രലോകം. അര്‍ദ്ധ രാത്രി മുതല്‍ നാളെ പുലര്‍ച്ചവരെയാണ് ഉല്‍ക്ക മഴ പാരമ്യത്തിലെത്തുക.