Home News Kerala News കോട്ടയം വൈക്കം വെള്ളൂരിൽ ട്രെയിനിൽ നിന്ന് പുഴയിൽ വീണു യാത്രക്കാരനെ കാണാതായി. അപകടം ട്രെയിനിന്റെ ചവിട്ടുപടിയിൽ...

കോട്ടയം വൈക്കം വെള്ളൂരിൽ ട്രെയിനിൽ നിന്ന് പുഴയിൽ വീണു യാത്രക്കാരനെ കാണാതായി. അപകടം ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ

87

കോട്ടയം: വൈക്കം വെള്ളൂർ പിറവം റോഡ് റെയിൽവേ പാലത്തിൽ നിന്നാണ് യാത്രക്കാരൻ മൂവാറ്റുപുഴയാറിൽ വീണത്. ട്രെയിൻ പാലത്തിലെ ഒന്നാം ട്രാക്കിലൂടെ കടന്നുപോകുമ്പോൾയാത്രക്കാരൻ വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:50 തോടെ മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ്സിൽ നിന്നാണ് യാത്രക്കാരൻ ആറ്റിലേക്ക് വീണത്. യാത്രക്കാരൻ അല്പം നീന്തിയെങ്കിലും പിന്നീട് മുങ്ങി പോകുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും സ്കൂബ ടീം അംഗങ്ങളുമെത്തി തിരച്ചിൽ നടത്തുകയാണ്. യാത്രക്കാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്

Previous articleപുന്നമടയുടെ ഓളപ്പരപ്പിൽ ജലരാജനായി വീയപുരം ചുണ്ടൻ, പള്ളാത്തുരുത്തി ബോട്ട് ക്ലബിന് തുടർച്ചയായ നാലാം കിരീടം.
Next articleവൈക്കം തലയോലപ്പറമ്പിൽ ദമ്പതികളെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിവേലിൽ സുരേന്ദ്രൻ, ഭാര്യ രമണി എന്നിവരാണ് മരിച്ചത്