Home News World News ആകാശപ്പൂരം ഇന്ന് പാരമ്യതയിൽ. പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തെ വരവേൽക്കാനൊരുങ്ങി ശാസ്ത്രലോകം. അര്‍ദ്ധ രാത്രി മുതല്‍ നാളെ...

ആകാശപ്പൂരം ഇന്ന് പാരമ്യതയിൽ. പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷത്തെ വരവേൽക്കാനൊരുങ്ങി ശാസ്ത്രലോകം. അര്‍ദ്ധ രാത്രി മുതല്‍ നാളെ പുലര്‍ച്ചവരെയാണ് ഉല്‍ക്ക മഴ പാരമ്യത്തിലെത്തുക.

100

കൊച്ചി: ആകാശം വിരുന്നൊരുക്കുന്ന മനോഹരക്കാഴ്ചകൾക്ക് ലോകം ഇന്ന് രാത്രി സാക്ഷ്യം വഹിക്കും. സ്വിഫ്റ്റ്- ടട്ട്ൽ എന്ന ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടി കടന്നുപോയതുമൂലം സൗരയൂഥത്തിൽ തങ്ങി നിൽക്കുന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നു പോകുമ്പോഴാണ് പെർസീഡ് ഉല്‍ക്കാ വര്‍ഷം ഉണ്ടാകുന്നത്. 1992 ഡിസംബറിലാണ് അവസാനമായി സ്വിഫ്റ്റ്- ടട്ട്ൽ ഭൂമിയുടെ സമീപത്തു കൂടി പോയത്. ഈ സമയം ഇതിൽ നിന്ന് പുറത്തു വന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും ഇപ്പോഴും സൗരയൂഥത്തിൽ തങ്ങി നിൽക്കുന്നുണ്ട്. ഈ അവശിഷ്ടങ്ങൾക്കിടയിലൂടെയാണ് ഇപ്പോൾ ഭൂമിയുടെ സഞ്ചാരം. ഇതുമൂലം ജൂലൈ 17ന് ആരംഭിച്ച ഉല്‍ക്ക വര്‍ഷം സെപ്തംബര്‍ ഒന്നു വരെ നീളും. എന്നാല്‍ ഓഗസ്റ്റ് രണ്ടാംവാരത്തിന്റെ ഒടുവിലും മൂന്നാംവാരത്തിന്റെ തുടക്കത്തിലുമാണ് പെഴ്സിയിഡിസ് ഉല്‍ക്കാവര്‍ഷം പാരമ്യത്തില്‍ എത്തുകയെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. മണിക്കൂറില്‍ 60-100 ഉല്‍ക്കകളായിരിക്കും ഇത്തവണ ആകാശത്ത് ദൃശ്യമാകുക. പതിമൂന്നിന് പുലര്‍ച്ചെ, മണിക്കൂറില്‍ ശരാശരി നൂറ് ഉല്‍ക്കകളെയെങ്കിലും കാണാനാവും. ഭൂമിയില്‍ എല്ലായിടത്തും ഉല്‍ക്കാവർഷം ദൃശ്യമാകും. നഗ്നനേത്രങ്ങള്‍കൊണ്ട് കാണാം എന്നതാണ് മറ്റൊരു സവിശേഷത.

നഗരത്തിരക്കും, പ്രകാശ മലിനീകരണവുമില്ലാത്ത ഇടങ്ങളില്‍ പോയാല്‍ രാത്രിയില്‍ ഉല്‍ക്കാവര്‍ഷം ദൃശ്യമാകും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കില്‍ എവിടെ നിന്നാലും നഗ്ന നേത്രങ്ങള്‍ കൊണ്ടു പോലും ഉൽക്ക വർഷം കാണാം. ആകാശത്ത് വടക്കു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പെഴ്സിയൂസ് നക്ഷത്ര സമൂഹത്തിന്റെ ഭാഗത്താണ് ഉൽക്കവർഷം കാണാൻ ഏറെ സാധ്യത. 133 വർഷം കൂടുമ്പോഴാണ് ക്ഷീരപഥത്തിന്റെ ഉല്‍ക്കകള്‍ നിറഞ്ഞ അതിര്‍ത്തിയായ ഉര്‍ട്ട് മേഘങ്ങളില്‍ നിന്നുവരുന്ന സ്വിഫ്റ്റ്-ടട്ട്ൽ എന്ന ഛിന്നഗ്രഹം സൗരയൂഥത്തിലൂടെ കടന്നു പോകുന്നത്. ഇത് ഒരു തവണ സൂര്യനെ ചുറ്റിവരാന്‍ എടുക്കുന്ന സമയമാണ് 133 വര്‍ഷം. 2026 ജൂലൈയിൽ വീണ്ടും സ്വിഫ്റ്റ് ടട്ടില്‍ ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ കടന്നു പോകും.

Previous articleജയിലർ വിനായകന്റെ സിനിമ. താരത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
Next articleകേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഒൻപത് ഉദ്യോഗസ്ഥർക്ക് പുരസ്കാരം