Home Culture ‍ആവേശക്കടലാകാൻ പുന്നമട: ഓളപ്പരപ്പിൽ ജല രാജാക്കന്മാർ മാറ്റുരക്കുന്ന നെഹ്രുട്രോഫി ജലമേള ഇന്ന്

‍ആവേശക്കടലാകാൻ പുന്നമട: ഓളപ്പരപ്പിൽ ജല രാജാക്കന്മാർ മാറ്റുരക്കുന്ന നെഹ്രുട്രോഫി ജലമേള ഇന്ന്

100

ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആരവം ഉയരാൻ ഇനി മണിക്കുറുകൾ മാത്രം ബാക്കി. 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങൾ പുന്നമടക്കായലിൽ ഓളപ്പരപ്പിൽ തുഴ ഏറിയും. ഉച്ച കഴിഞ്ഞ് ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. മുഖ്യാതിഥിയായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പതാക ഉയര്‍ത്തും. നെഹ്‌റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുന്നത്. ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാവും. സമ്മാനദാനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. മന്ത്രിമാരായ സജി ചെറിയാന്‍, എം.ബി. രാജേഷ്, വീണ ജോര്‍ജ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ സമ്മേളനത്തിൽ മുഖ്യാതിഥികളാകും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. എന്‍ടിബിആര്‍. സുവനീറിന്റെ പ്രകാശനം ടൂറിസം സെക്രട്ടറി കെ.ബിജുവിന് നല്‍കി എ.എം. ആരിഫ് എം.പി. നിര്‍വഹിക്കും. എന്‍.ടി.ബി.ആര്‍. മെര്‍ക്കണ്ടൈസിന്റെ പ്രകാശനം ജില്ല ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യന് നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി. നിര്‍വഹിക്കും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അതിഥികള്‍ക്കുള്ള മൊമന്റോകൾ കൈമാറും. കഴിഞ്ഞ വര്‍ഷം നെഹ്‌റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ സന്തോഷ് ചാക്കോയായിരിക്കും തുഴച്ചില്‍കാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ശേഷം ആര്‍.കെ. കുറുപ്പ് ബോട്ട് ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തും. എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്‌സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, സെക്രട്ടറി സബ് കളക്ടര്‍ സൂരജ് ഷാജി എന്നിവരും ജലമാമാങ്കത്തിൽ പങ്കെടുക്കും. 2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്.

Previous articleസ്വാതന്ത്ര്യദിനാഘോഷം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ. പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയ പതാകകൾക്ക് നിരോധനം
Next articleപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.