Home News Kerala News വൈക്കം തലയോലപ്പറമ്പിൽ ദമ്പതികളെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിവേലിൽ സുരേന്ദ്രൻ, ഭാര്യ രമണി...

വൈക്കം തലയോലപ്പറമ്പിൽ ദമ്പതികളെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിവേലിൽ സുരേന്ദ്രൻ, ഭാര്യ രമണി എന്നിവരാണ് മരിച്ചത്

163

കോട്ടയം: തലയോലപ്പറമ്പ് വടയാർ മനക്കച്ചിറയിൽ വാടകവീട്ടിൽ താമസിക്കുന്ന വൃദ്ധ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളിവേലിൽ സുരേന്ദ്രൻ 65,രമണി 58 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായ ഇവർ ചെറിയ ചായക്കട നടത്തിയാണ് നിത്യ വൃത്തി കണ്ടെത്തിയിരുന്നത്. രാവിലെ വെളിയിലേക്ക് കാണാതിരുന്നതിനാൽ അയൽവക്കത്തെ വീട്ടുകാർ ചെന്ന് വിളിച്ചിട്ടും കതക് തുറന്നില്ല. തുടർന്ന് ജനൽ തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുമായി പണമിടപാട് ഉണ്ടായിരുന്നു. ഇത് നൽകാത്തതിനെ തുടർന്ന് അത്തരം സ്ഥാപനങ്ങളിൽ നിന്നും സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous articleകോട്ടയം വൈക്കം വെള്ളൂരിൽ ട്രെയിനിൽ നിന്ന് പുഴയിൽ വീണു യാത്രക്കാരനെ കാണാതായി. അപകടം ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ
Next articleകോഴിക്കോടും വിൽപ്പനയ്ക്ക്. കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 നകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം