കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ: വൈക്കത്തിന് അഭിമാനമായി എസിപി പി രാജ് കുമാർ

    186

    കോട്ടയം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അന്വേഷണ രംഗത്ത് മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി നൽകുന്ന പോലീസ് മെഡലിൽ ഇത്തവണ അർഹനായവരിൽ കോട്ടയം വൈക്കം സ്വദേശി പി രാജ് കുമാറും ഇടം പിടിച്ചു. നിലവിൽ കൊച്ചി സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ ആണ് പി രാജ് കുമാ. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച കൊല്ലം വിസ്മയ വധക്കേസ് പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. ഈ കേസിൽ പഴുതടച്ച് അന്വേഷണം പൂർത്തിയാക്കി സർക്കാർ ഉദ്യോഗസ്ഥനായ പ്രതിയെ ജയിലിൽ അടച്ച അന്വേഷണ മികവാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ എന്ന് പേരെടുത്ത രാജ് കുമാറിന് വിസ്മയക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരുടെയും, പൊതുസമൂഹത്തിന്റെയും വലിയ തോതിലുള്ള അഭിനന്ദനം ലഭിച്ചിരുന്നു. കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറി എത്തിയപ്പോൾ പതിവിനു വിപരീതമായി അഭിനന്ദന കത്ത് നൽകിയാണ് കൊല്ലം എസ് പി രാജ് കുമാറിനെ യാത്രയാക്കിയത് എന്നതും പ്രത്യേകതയാണ്.

    Previous articleകേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ഒൻപത് ഉദ്യോഗസ്ഥർക്ക് പുരസ്കാരം
    Next articleവിനായകന് കയ്യടി, ഇടവേള ബാബുവിന് ട്രോൾ മഴ