Home News കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിട: പുതുപ്പള്ളിയിൽ ജെയ്ക്ക് തന്നെ

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിട: പുതുപ്പള്ളിയിൽ ജെയ്ക്ക് തന്നെ

104

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്‌ക്‌ സി തോമസ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കോട്ടയത്ത്‌ വാർത്താസമ്മേളനത്തിലാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌. എൽഡിഎഫ്‌ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയമായാണ്‌ കൈകാര്യം ചെയ്യുക. ചില മാധ്യമങ്ങൾ എന്തൊക്കെയോ കഥ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്‌. ഇത്‌ രാഷ്‌ട്രീയപോരാട്ടമാണ്‌. കേവലമായ വൈകാരിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല വോട്ടെടുപ്പ് നടക്കേണ്ടതെന്നും, തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായിരിക്കും വിചാരണചെയ്യപ്പെടുകഎന്നും എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുകയാണ്‌ പ്രതിപക്ഷം. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരില്ല എന്നായിരുന്നു മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റേയും വിചാരം. സർക്കാരിനെതിരെ എന്തെല്ലാം അപവാദപ്രചരണങ്ങൾ നടത്തിയാലും ജനങ്ങൾ എൽഡിഎഫിനൊപ്പമാണ്‌. വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ല എന്ന്‌ അജണ്ടവച്ച്‌ തീരുമാനിച്ച പ്രതിപക്ഷമാണ്‌ കേരളത്തിലുള്ളത്‌. എല്ലാത്തിനെയും നിഷേധിക്കുന്ന നിലപാടാണ്‌ അവർക്ക്‌. എന്നാൽ കാര്യങ്ങൾ മനസിലാക്കുന്ന ജനങ്ങൾ എൽ ഡി എഫിനൊപ്പം തന്നെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിൽ എല്ലാ രാഷ്‌ട്രീയ സാഹചര്യങ്ങളും ചർച്ചയാക്കി പ്രവർത്തിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Previous articleപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
Next articleജയിലർ വിനായകന്റെ സിനിമ. താരത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി