Home News Kerala News പുതുപ്പള്ളിയിൽ കളം നിറയാൻ എൽ ഡി എഫ്. ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം, പിന്നാലെ റോഡ് ഷോ

പുതുപ്പള്ളിയിൽ കളം നിറയാൻ എൽ ഡി എഫ്. ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം, പിന്നാലെ റോഡ് ഷോ

80

കോട്ടയം: ആദ്യ ഘട്ടത്തിലെ കാലതാമസം മറികടന്ന് പുതുപ്പള്ളിയിൽ കളം നിറയാനൊരുങ്ങി എൽ ഡി എഫ്. ശനിയാഴ്‌ച ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരുന്നതോടെ എൽഡിഎഫിന്റെ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണപ്രവർത്തനങ്ങൾ ഊർജിതമാകും. എൽഡിഎഫിനുവേണ്ടിയുള്ള ചുവരെഴുത്തുകളും മണ്ഡലമാകെ തുടങ്ങി. ഉച്ചയ്‌ക്ക്‌ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലായിരിക്കും പ്രഖ്യാപനം. സിപിഐ എം ജില്ലാ കമ്മിറ്റിയും പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയും എൽഡിഎഫ്‌ കമ്മിറ്റികളും ചേർന്ന ശേഷമാകും നേതാക്കൾ സ്ഥാനാർഥി ആരെന്ന് പ്രഖ്യാപിക്കുക. പിന്നാലെ തന്നെ സ്ഥാനാർത്ഥിയുടെ റോഡ് ഷോയും ആരംഭിക്കും. കോട്ടയം നഗരത്തിൽനിന്ന്‌ പുതുപ്പള്ളി മണ്ഡലത്തിലേക്കുള്ള പ്രവേശന കേന്ദ്രമായ മണാർകാടുനിന്ന്‌ പകൽ രണ്ടരയ്‌ക്ക്‌ സ്ഥാനാർഥിയുടെ റോഡ്‌ ഷോയ്‌ക്കും തുടക്കമാകും. റോഡ്‌ഷോയിൽ എൽഡിഎഫ്‌ നേതാക്കളും സ്ഥാനാർഥിയെ അനുഗമിക്കും. രാത്രി ഏഴോടെ ഞാലിയാകുഴിയിൽ റോഡ് ഷോ സമാപിക്കും. സഹതാപം വോട്ടാക്കി മാറ്റാനുള്ള യു ഡി എഫ് തന്ത്രത്തിന് വികസന വിഷയങ്ങളുയർത്തി പ്രതിരോധം തീർക്കാനാണ് എൽഡിഫ് നീക്കം. ഡിവൈഎഫ്‌ഐ കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗം ജെയ്‌ക് സി തോമസ് തന്നെയാവും സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9,044 വോട്ടുകൾക്കായിരുന്നു ഇവിടെ യുഡിഎഫ്‌ ജയം

Previous articleതദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽ ഡി എഫിനും യു ഡി എഫിനും നഷ്ടം, ബിജെപിയ്ക്ക് നേട്ടം
Next articleസ്വാതന്ത്ര്യദിനാഘോഷം: സംസ്ഥാനത്ത് വിപുലമായ പരിപാടികൾ. പ്ലാസ്റ്റിക്കിൽ നിർമിച്ച ദേശീയ പതാകകൾക്ക് നിരോധനം