Home Cinema വിനായകന് കയ്യടി, ഇടവേള ബാബുവിന് ട്രോൾ മഴ

വിനായകന് കയ്യടി, ഇടവേള ബാബുവിന് ട്രോൾ മഴ

91

കൊച്ചി: ജയിലർ സിനിമയിലെ മിന്നുന്ന പ്രകടനത്തിലൂടെ വിനായകൻ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുമ്പോൾ വിനായകൻ തങ്ങളുടെ സംഘടനയിൽ അംഗമാക്കില്ലെന്ന് പറഞ്ഞ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് സോഷ്യൽ മീഡിയൽ ട്രോൾ മഴ. രജനികാന്തിന്റെ വില്ലനായെത്തിയ വിനായകന്‌ തമിഴിൽ വൻ സ്വീകാര്യതയാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഒരു ഗ്യാംങ് ലീഡറായ, രജനിയുടെ നായക കഥാപാത്രം മുത്തുവേല്‍ പാണ്ഡ്യനെ എതിര്‍ത്ത് നില്‍ക്കുന്ന ക്രൂരനായ വര്‍മ്മന്‍ എന്ന വേഷത്തിലാണ് വിനായകന്‍. മികച്ച നടന്‍ എന്ന പേരെടുത്തിട്ടുള്ള വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണിതെന്ന് പ്രേക്ഷകരും, നിരൂപകരും ഒരുപോലെ പറയുന്നു.

അതെ സമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണസമയത്ത് വിനായകന്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു. ഇതിനോട് അനുബന്ധിച്ച് ഇടവേള ബാബു, വിനായകനെ കുറിച്ച് പറഞ്ഞതായുള്ള ഒരു വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചിരുന്നു. ‘വിനായകന്‍ അമ്മയില്‍ അംഗമല്ല. ഞാന്‍ ഉള്ളയിടത്തോളം കാലം ഇവിടേക്ക് കയറ്റില്ല. അവനുമായി സഹകരിക്കാറില്ല ഇനിയൊട്ടും അടുപ്പിക്കുകയും ഇല്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റേതായി പ്രചരിച്ച വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ട്. ഏതാണ് ഇടവേള ബാബുവിന് തിരിച്ചടിയായത്. സിനിമകളുടെ ബാഹുല്യം കാരണം ഇടവേള ബാബുവിന്‌ ജയിലറിലെ വിനായകന്റെ പ്രകടനത്തെ കുറിച്ച്‌ അഭിപ്രായം പറയാൻ സമയം കിട്ടിയില്ല എന്നാണ്‌ ഒരു ട്രോളന്റെ കമന്റ്‌. നായകന് അരങ്ങ് വാഴാന്‍ മലയാള സിനിമ തന്നെ വേണമെന്നില്ല എന്നാണ് ജയിലറിന്റെ പ്രകടനം ചൂണ്ടിക്കാട്ടി കൊണ്ട് സോഷ്യല്‍ മീഡിയ പറയുന്നത്. വിനായകനുമായി ഇടവേള ബാബു സഹകരിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കാനില്ലെന്നും ചിലര്‍ പറഞ്ഞു. രജനികാന്തിന് മുഖത്തോട് മുഖം നില്‍ക്കുന്ന വിനായകന്റെ ചിത്രം പങ്ക് വെച്ചാണ് പലരുടേയും പ്രതികരണം.

Previous articleകേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡൽ: വൈക്കത്തിന് അഭിമാനമായി എസിപി പി രാജ് കുമാർ
Next articleപുന്നമടയുടെ ഓളപ്പരപ്പിൽ ജലരാജനായി വീയപുരം ചുണ്ടൻ, പള്ളാത്തുരുത്തി ബോട്ട് ക്ലബിന് തുടർച്ചയായ നാലാം കിരീടം.