Home News World News വിനോദ സഞ്ചാരികൾ ബഹിരാകാശത്തേയ്ക്കും. ആദ്യ ദൗത്യം വിജയകരം

വിനോദ സഞ്ചാരികൾ ബഹിരാകാശത്തേയ്ക്കും. ആദ്യ ദൗത്യം വിജയകരം

70

സാന്‍ഫ്രാന്‍സിസ്കോ: വാണിജ്യ അടിസ്ഥാനത്തിൽ ആദ്യത്തെ ബഹിരാ​കാശ വിനോദ സഞ്ചാരം പൂർത്തിയാക്കി വെർജിൻ ​ഗാലാക്ടിക്. ഏഴാമത്തെ പരീക്ഷണ പറക്കലിന് ശേഷമാണ് ആദ്യത്തെ ദൗത്യം കമ്പനി നടത്തിയത്. വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനമുപയോഗിച്ചായിരുന്നു ദൗത്യം. ]ഭൂമിയിൽ നിന്ന് 13 കിലോമീറ്റർ ഉയരത്തിലെത്തിയ വിഎസ്എസ് യൂണിറ്റിയെ അവിടെ നിന്ന് റോക്കറ്റ് ഉപയോ​ഗിച്ച് ബഹിരാകാശ പരിധിയായ 88.51 കിലോമീറ്റർ ഉയരത്തിലെത്തിച്ചു. സ്വന്തം റോക്കറ്റാണ് ഇതിനായി കമ്പനി ഉപയോ​ഗിച്ചത്. ബഹിരാകാശത്തെ ഭാരക്കുറവ് നേരിട്ട് അറിയാനും, ബഹിരാകാശത്ത് നിന്ന് ഭൂമിയെ വീക്ഷിക്കാനുമുള്ള അവസരവുമാണ് ഈ യാത്രയിലൂടെ ടൂർ കമ്പനി സഞ്ചാരികൾക്ക് ഒരുക്കിയത്. ആകെ ആറ് പേർ യാത്രയിൽ പങ്കെടുത്തു. ഇതിൽ മൂന്ന് പേരായിരുന്നു സ്വകാര്യ സഞ്ചാരികൾ. ഇവരിൽ അമ്മയും മകളും ഉൾപ്പെടും. ബഹിരാകാശ വിനോദ സഞ്ചാരത്തിനായി ഇതുവരെ എണ്ണൂറിലേറെ പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷം ഡോളർ മുതൽ മൂന്നര ലക്ഷം ഡോളർ വരെയാണ് (മൂന്ന് കോടി ഇന്ത്യൻ രൂപ) ചെലവ്

Previous articleവൈറലാകാൻ പൊലീസ് സ്റ്റേഷനിൽ ബോംബിട്ടു. ഗ്രാഫിക്സ് വീഡിയോ തയാറാക്കി പ്രചരിപ്പിച്ച 5 യുവാക്കൾ അറസ്റ്റിൽ
Next articleപുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്