Home News Kerala News പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്: കെ സുധാകരന് ഇ ഡി നോട്ടീസ്

65

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. . അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കെ സുധാകരന് ഇ ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുധാകരനെ കൂടാതെ ഐജി ലക്ഷ്മണിനെയും റിട്ട. ഡിഐജി സുരേന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യും. ഈ മാസം 18ന് ഹാജരാകാനാണ് കെ സുധാകരന് ഇ ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐ ജി ലക്ഷ്മണിനോട് നാളെ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഇ ഡിയുടെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ വിശദീകരണം. മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

Previous articleവിനോദ സഞ്ചാരികൾ ബഹിരാകാശത്തേയ്ക്കും. ആദ്യ ദൗത്യം വിജയകരം
Next articleതിയേറ്ററുകളിൽ രജനി തരം​ഗം; കുടുംബസമേതമെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി