Home Cinema സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു: നടൻ ടോവിനോയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു: നടൻ ടോവിനോയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

87

കൊച്ചി∙ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവീനോ തോമസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. എറണാകുളം പനങ്ങാട് പൊലീസ് ആണ് നടന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപിക്കാണ് ടൊവീനോ പരാതി നൽകി. പരാതിക്കൊപ്പം അതിന് ആസ്പദമായ ലിങ്കും നൽകിയിട്ടുണ്ട്. ഈ പരാതി ഡിസിപി പനങ്ങാട് പൊലീസിനു കൈമാറി. തുടർന്ന് ഇന്നലെ രാത്രിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയിലുള്ളത്. അന്വേഷണം തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു.

Previous articleകോഴിക്കോടും വിൽപ്പനയ്ക്ക്. കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 നകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം
Next articleവൈറലാകാൻ പൊലീസ് സ്റ്റേഷനിൽ ബോംബിട്ടു. ഗ്രാഫിക്സ് വീഡിയോ തയാറാക്കി പ്രചരിപ്പിച്ച 5 യുവാക്കൾ അറസ്റ്റിൽ