Home News Kerala News ജീവൻ രക്ഷിച്ച അഗ്നി രക്ഷ സേനാംഗങ്ങൾക്ക് നായയുടെ ആദരം. വൈക്കം ടി വി പുരം പള്ളിപ്പുറത്തുശ്ശേരിയിലാണ്...

ജീവൻ രക്ഷിച്ച അഗ്നി രക്ഷ സേനാംഗങ്ങൾക്ക് നായയുടെ ആദരം. വൈക്കം ടി വി പുരം പള്ളിപ്പുറത്തുശ്ശേരിയിലാണ് ഈ വേറിട്ട നന്ദി പ്രകടനം

109

കോട്ടയം: ജീവൻ രക്ഷിച്ച വൈക്കത്തെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർക്ക് തെരുവ് നായയുടെ പറ്റാത്ത ആദരവ്. കഴുത്തിൽ കുടംകുടുങ്ങിയതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവങ്ങളായി ഭക്ഷണം കഴിക്കാൻ പറ്റാതെ ദുരിതമനുഭവിച്ച നായയാണ് തന്റെ ജീവൻ രക്ഷിച്ച അഗ്നി രക്ഷ സേനാംഗങ്ങളോട് വേറിട്ട രീതിയിൽ നന്ദി പ്രകടിപ്പിച്ചത്. നായയുടെ ദുരവസ്ഥ അറിഞ്ഞ് വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നായയെ രക്ഷിക്കാൻ എത്തിയത്. ഇവർ നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുടം കട്ടറും കത്രികയും ഉപയോഗിച്ച് പുറത്തെടുത്തു. ഈ സമയമത്രയും അനുസരണയോടെ നിന്ന നായ കഴുത്തിൽ നിന്ന് കുടം ഊരിയതോടെ ഓടിപ്പോകുന്നതിന് പകരം തന്നെ രക്ഷിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് സ്നേഹം പ്രകടിപ്പിച്ച് കെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് കാണാനായത്. ഏറെനേരം സ്നേഹപ്രകടനം നടത്തിയ ശേഷം നായ ഫയർഫോഴ്സ് വാഹനത്തിന് സമീപമെത്തി നിലയുറപ്പിച്ചു. പിന്നീട് വാഹനത്തിൽ ഉദ്യോഗസ്ഥർ പോയതിനുശേഷമായിരുന്നു നായയുടെ മടക്കം.

Previous articleതിയേറ്ററുകളിൽ രജനി തരം​ഗം; കുടുംബസമേതമെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി
Next articleസുരക്ഷിതമല്ല: കിംഗ് ഫിഷർ ബിയർ നിരോധിച്ചു