Home News Kerala News സംസ്ഥാനത്ത് ഒൻപത് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം: ആർ.രാജേന്ദ്രൻനായർ പുതിയ വൈക്കം എസ്.എച്ച്.ഒ

സംസ്ഥാനത്ത് ഒൻപത് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം: ആർ.രാജേന്ദ്രൻനായർ പുതിയ വൈക്കം എസ്.എച്ച്.ഒ

77

കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ഒൻപത് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. വൈക്കത്ത് കെ.ജി കൃഷ്ണൻപോറ്റിയ്ക്ക് പകരം ആർ.രാജേന്ദ്രൻനായരെ എസ്.എച്ച്.ഒ ആയി നിയമിച്ചു. കൃഷ്ണൻപോറ്റിയെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോയിലേയ്ക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. എം.ഷാജഹാനെ തൃശൂർ റൂറലിലെ മലക്കപ്പാറയിൽ നിന്നും കൈപ്പമംഗലത്തേക്കും ,സുനിൽ തോമസിനെ ക്രൈംബ്രാഞ്ച് എക്കണോമിക്‌സ് ഒഫൻസ് വിംങ് കൊല്ലം, പത്തനംതിട്ട യൂണിറ്റുകളിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. ബിജു ജോൺ ലൂക്കോസിനെ പാലക്കാട് ക്രൈംബ്രാഞ്ചിലേയ്ക്കും ,വിജിലൻസിൽ നിന്നും വി.മുരളീധരൻ ആറ്റിങ്ങലിലേക്കും ,എ.അനിൽകുമാറിനെ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്കും ,വി.വി വിമലിനെ ഗുരുവായൂരിലേയ്ക്കും , എസ്.നിയാസിനെ കേരള പൊലീസ് അക്കാദമിയിലേയ്ക്കുമാണ് മാറ്റി.

Previous articleമേഘവിസ്‌ഫോടനം: ഹിമാചലിലെ സോളനിൽ ഏഴുപേർ മരിച്ചു
Next articleകേന്ദ്ര നയങ്ങൾക്കെതിരെ ജനകീയ പ്രതിരോധവുമായി സിപിഐ എം. സെപ്‌തംബർ 11 മുതൽ ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയാണ്‌ സംഘടിപ്പിക്കുക.