Home News Kerala News കോട്ടയം കിടങ്ങൂരിൽ ബിജെപി- യുഡിഎഫ് ധാരണ: ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

കോട്ടയം കിടങ്ങൂരിൽ ബിജെപി- യുഡിഎഫ് ധാരണ: ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

63

കോട്ടയം: കിടങ്ങൂരിൽ പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടതു മുന്നണിക്ക് ഉണ്ടായിരുന്നത്. ഇന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തതോടെയാണ് ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത്. ന്ന് അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനെ അഞ്ച് അംഗങ്ങളുള്ള ബിജെപി പിന്തുണക്കുകയായിരുന്നു. ഇടതു മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പുതിയ പ്രസിഡന്റ്

Previous articleകേന്ദ്ര നയങ്ങൾക്കെതിരെ ജനകീയ പ്രതിരോധവുമായി സിപിഐ എം. സെപ്‌തംബർ 11 മുതൽ ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയാണ്‌ സംഘടിപ്പിക്കുക.
Next articleവാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി വി എൻ വാസവനും, ജെയ്ക്ക് സി തോമസും, എറണാകുളം തിരുവാങ്കുളം മാമലയിലാണ് അപകടമുണ്ടായത്.