Home News Kerala News കേന്ദ്ര നയങ്ങൾക്കെതിരെ ജനകീയ പ്രതിരോധവുമായി സിപിഐ എം. സെപ്‌തംബർ 11 മുതൽ ഒരാഴ്‌ച നീളുന്ന പ്രതിഷേധ...

കേന്ദ്ര നയങ്ങൾക്കെതിരെ ജനകീയ പ്രതിരോധവുമായി സിപിഐ എം. സെപ്‌തംബർ 11 മുതൽ ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയാണ്‌ സംഘടിപ്പിക്കുക.

60

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിനെതിരെ ഒരാഴ്ച നീണ്ട നിൽക്കുന്ന പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്‌ അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. 18000 കോടിയുടെ നഷ്‌ടമാണ്‌ ഇതിലൂടെ സംസ്ഥാനത്തിന്‌ ഉണ്ടായിട്ടുള്ളത്. ജിഎസ്‌ടി നഷ്‌ടപരിഹാരമായി നൽകിയിരുന്ന 12000 കോടിയും നൽകുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രമാൻ നൽകിയത്. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു. വിപണി ഇടപെടലിന്‌ കേന്ദ്രം പണം അനുവദിക്കുന്നില്ല. സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുകയാണ്‌. കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ നേരിടാനാണ്‌ ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സ്ഥാനാർഥിക്ക്‌ ഏത്‌ വ്യക്തിയേയും കാണാമെന്നും, സുകുമാരൻ നായരുടെ സമദൂര പ്രസ്‌താവന നല്ലതാനെന്നും പറഞ്ഞ എം വി ഗോവിന്ദൻ സമദൂരം പലപ്പോഴും സമദൂരമാകാറില്ലെന്നും വിമർശിച്ചു.

Previous articleസംസ്ഥാനത്ത് ഒൻപത് എസ്.എച്ച്.ഒമാർക്ക് സ്ഥലംമാറ്റം: ആർ.രാജേന്ദ്രൻനായർ പുതിയ വൈക്കം എസ്.എച്ച്.ഒ
Next articleകോട്ടയം കിടങ്ങൂരിൽ ബിജെപി- യുഡിഎഫ് ധാരണ: ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി