Home News Kerala News ചിത്രം വ്യക്തം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ ഡി എ...

ചിത്രം വ്യക്തം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പുതുപ്പള്ളിയിൽ എൻ ഡി എ സ്ഥാനാർഥി

58

കോട്ടയം: പുതുപ്പള്ളിയിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാലാലിനെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ പുതുപ്പള്ളിയിലെ മത്സരചിത്രം തെളിഞ്ഞു. രാവിലെ ചേർന്ന കോർ കമ്മറ്റി യോഗത്തിലും സംസ്ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ല അധ്യക്ഷൻ എൻ ഹരിയുടെ പേരാണ് ഉയർന്ന് വന്നത്. എന്നാൽ മത്സരിക്കാൻ തയാറല്ലെന്ന നിലപാട് എൻ ഹരി ആവർത്തിച്ചതോടെയാണ് മറ്റ് പേരുകൾ ചർച്ചയായത്. ബിജെപി നേതൃയോഗം നടക്കുന്ന തൃശൂരിലേക്ക് ലിജിൻ ലാലിനെ വിളിച്ചു വരുത്തിയിരുന്നു.

സ്ഥാനാർഥി സാധ്യത പട്ടികയിൽ ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്‍റ് മഞ്ജു പ്രദീപ് ബിജെപി നിയോജക മണ്ഡലം സെക്രട്ടറി സോബിന്‍ ലാൽ എന്നിവരെയാണ് ബി ജെ പി സംസ്ഥാന നേതൃതത്വം പരിഗണിച്ചിരുന്നത്. ബിജെപി മുൻ ജില്ലാ അധ്യക്ഷൻ എൻ.ഹരിയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും മൽസരിക്കാനില്ലെന്ന നിലപാട് ഹരി സ്വീകരിച്ചതോടെ ഹരിയുടെ പേര് ഒഴിവാക്കി. മറ്റ് 2 പേരുകളിൽ ലിജിൻ ലാലിന് തന്നെയായിരുന്നു പ്രഥമ പരിഗണന. പാർട്ടി കേന്ദ്ര നേതൃത്വം വനിതയെ പരിഗണിക്കണം എന്ന് നിർദേശിച്ചാൽ മണ്ഡലം ഭാരവാഹി മഞ്ജു പ്രദീപിനെ മത്സരിപ്പിക്കാൻ എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ഒരു ഘട്ടത്തിൽ അനിൽ ആന്റണിയെയും പരിഗണിച്ചെങ്കിലും അനിലും അനുകൂലമായി യോഗത്തിൽ പ്രതികരിച്ചില്ല. അങ്ങനെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ലിജിൻ ലാലിന്റെ പേര് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്.

Previous articleവാഹനാപകടത്തിൽപ്പെട്ട് റോഡിൽ കിടന്നവർക്ക് രക്ഷകരായി മന്ത്രി വി എൻ വാസവനും, ജെയ്ക്ക് സി തോമസും, എറണാകുളം തിരുവാങ്കുളം മാമലയിലാണ് അപകടമുണ്ടായത്.
Next articleറേഡിയോ ജോക്കി രാജേഷ് വധം: രണ്ട് പ്രതികൾ കുറ്റക്കാർ, ശിക്ഷ ഈ മാസം 16 ന്