Home News Kerala News കടബാധ്യതയും ജീവിത നൈരാശ്യവും: വൈക്കത്ത് ദമ്പതിമാർ ജീവനൊടുക്കി

കടബാധ്യതയും ജീവിത നൈരാശ്യവും: വൈക്കത്ത് ദമ്പതിമാർ ജീവനൊടുക്കി

355

കോട്ടയം: വൈക്കം മറവൻതുരുത്ത് സ്വദേശികളായ വൃന്ദാവനത്തിൽ നടേശൻ(50) ഇയാളുടെ ഭാര്യ സിനിമോൾ (45) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ നിന്നും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോണെടുത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും ജീവിത നൈരാശ്യവുമാണ് ദമ്പതികൾ ജീവനൊടുക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്. മത്തുങ്കൽ പാലത്തിന് സമീപം കുടുംബവീട്ടിനോട് ചേർന്ന് ഇവർ താമസിച്ചിരുന്ന ഒറ്റമുറി ഷെഡിലെ ഉത്തരത്തിലാണ് ഇരുവരും തൂങ്ങിയത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ ഇവരുടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഇളയ മകൾ സ്കൂളിൽ നിന്നും തിരികെയെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ ഇവരെ കണ്ടത്. കെഎസ്ആർടിസി എം പാനൽ കണ്ടക്ടറായിരുന്നു മരിച്ച നടേശൻ. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിനെ തുടർന്ന് കക്കവാരിയാണ് ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന നടേശന്റെ കുടുംബം കഴിഞ്ഞിരുന്നത്. സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തത് നടപടിയിലേക്ക് നീങ്ങിയിരുന്നതായി പറയുന്നു. വൈക്കത്ത് നിന്ന് എത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Previous articleകിടങ്ങൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പാർട്ടി തീരുമാനം ലംഘിച്ച് ബിജെപിയുമായി ധാരണയുണ്ടാക്കിയവരെ കേരള കോണ്‍ഗ്രസ് പുറത്താക്കി
Next article77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ ഇന്ത്യ. രാജ്യമെങ്ങും വിപുലമായ ആഘോഷങ്ങൾ