Home News Kerala News വൈക്കത്ത ഇരട്ട ആത്മഹത്യ. ദമ്പതികളുടെ സംസ്കാരം ഇന്ന്

വൈക്കത്ത ഇരട്ട ആത്മഹത്യ. ദമ്പതികളുടെ സംസ്കാരം ഇന്ന്

297

കോട്ടയം: സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത ദമ്പതികളുടെ സംസ്കാര ചടങ്ങുകൾ എന്ന് നടക്കും. വൈക്കം മറവൻതുരുത്ത് വൃന്ദാവനത്തിൽ നടേശൻ, ഇയാളുടെ ഭാര്യ സിനിമോൾ എന്നിവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈക്കം താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. സംസ്കാര ചടങ്ങുകൾ വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. വൈക്കം മാത്തുങ്കൽ പാലത്തിന് സമീപത്തെ ഒറ്റമുറി ഷെഡിൽ തിങ്കളാഴ്ച വൈകിട്ടാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വീട്ടിൽ എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ അടക്കമുള്ള സാമ്പത്തിക ബാധ്യത മൂലമാണ് ഇവർ ജീവൻ ഒടുക്കിയത് എന്നാണ് പറയപ്പെടുന്നത്. കെ എസ് ആർ ടി സി എം പാനൽ ജീവനക്കാരനായിരുന്നു മരിച്ച നടേശൻ. എന്നാൽ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം എന്നാണ് സൂചനകൾ. പ്ലസ് വൺ വിദ്യാർഥിനിയായ ശ്രേയ, അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രദ്ധ എന്നിവരാണ് ഇവരുടെ മക്കൾ. കുട്ടികളെ ശിശുക്ഷേമ സമിതി സംരക്ഷിക്കണമെന്ന് കത്തെഴുതി വെച്ചാണ് ദമ്പതികൾ ജീവനൊടുക്കിയത്.

Previous articleഓട്ടോമാറ്റിക്ക് കാറുകൾക്ക് ഇനി പ്രത്യേക ലൈസൻസ്. ഈ ലൈസൻസ് ഉപയോഗിച്ച് ഗിയര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതി ഉണ്ടാകില്ല
Next articleവൈക്കത്തെ ജാതി താലത്തിനെതിരെ ജനകീയ കൺവെൻഷനുമായി യുവകലാസാഹിതി. ഇന്ന് വൈകിട്ട് ഇണ്ടംതുരുത്തി മനയിൽ കൺവെൻഷൻ നടക്കും