Home News Kerala News ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച് യുവതി അവശനിലയിൽ. സംഭവം കണ്ണൂർ പേരാവൂരിലെ കൂൾബാറിൽ

ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച് യുവതി അവശനിലയിൽ. സംഭവം കണ്ണൂർ പേരാവൂരിലെ കൂൾബാറിൽ

94

പേരാവൂർ : കൂൾബാറിലെത്തിയ യുവതി ഐസ്‌ക്രീമിൽ എലിവിഷം ചേർത്ത് കഴിച്ച് അവശനിലയിൽ കാക്കയഗ്ഗ്ഡ് സ്വദേശിനിയാണ് തിങ്കളാഴ്ച വൈകിട്ട് പേരാവൂരിലെ കൂൾ ബാറിലെത്തി ഐസ്ക്രീം വാങ്ങി കൈയിൽ കരുതിയ എലിവിഷം ചേർത്ത് കഴിച്ചത് . കുഴഞ്ഞുവീണ ഇവരെ താലൂക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. അഞ്ച് വയസ്സുകാരനായ മകനോടൊപ്പം പഴയ ബസ് സ്റ്റാൻഡിലെ കൂൾ ബാറിലെത്തിയ ഇവർ രണ്ട് ഐസ്ക്രീം വാങ്ങുകയും ഒരെണ്ണത്തിൽ വിഷം ചേർത്ത് കഴിക്കുകയായിരുന്നു. സമീപത്തെ സീറ്റിൽ ഇരിക്കുന്നവരുടെ ശ്രെദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുക്കയായിരുന്നു . സംഭവത്തിൽ പേരാവൂർ പോലീസ് കേസെടുത്തു .

Previous articleഓണം പട്ടിണിയാകില്ല. സപ്ലൈകോയിലേക്ക് സാധനങ്ങളെത്തിത്തുടങ്ങി
Next articleകഞ്ചാവ്‌ കേസ്‌ പ്രതികളുടെ ആക്രമണം. തലശ്ശേരി എക്സൈസ് ഓഫീസ് അടിച്ചുതകർത്തു