Home Culture വൈക്കത്തെ ജാതി താലത്തിനെതിരെ ജനകീയ കൺവെൻഷനുമായി യുവകലാസാഹിതി. ഇന്ന് വൈകിട്ട് ഇണ്ടംതുരുത്തി മനയിൽ കൺവെൻഷൻ നടക്കും

വൈക്കത്തെ ജാതി താലത്തിനെതിരെ ജനകീയ കൺവെൻഷനുമായി യുവകലാസാഹിതി. ഇന്ന് വൈകിട്ട് ഇണ്ടംതുരുത്തി മനയിൽ കൺവെൻഷൻ നടക്കും

228

കോട്ടയം: ആഗസ്റ്റ് 18,19, 20 തീയതികളിൽ കോഴിക്കോട് വെച്ച് ചേരുന്ന യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ജാതി താലത്തിനെതിരെ യുവകലാസാഹിതിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് മൂന്നുമണിക്ക് ഇണ്ടംതുരുത്തി മനയിൽ നടക്കുന്ന കൺവെൻഷൻ കൊതവറ സെൻറ് സേവിയേഴ്സ് കോളേജ് അസോസിയേറ്റ് പ്രൊഫസർ പാർവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എസ്ഡി കോളേജ് വൈസ് പ്രിൻസിപ്പൽ ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തും. യുവകലാസാഹിതിയുടെ സംസ്ഥാന ജില്ലാ നേതാക്കളും കൺവെൻഷൻ പങ്കെടുക്കും. കേരളത്തിലെ ജാത്യാചാരങ്ങൾക്കെതിരെ ഐതിഹാസികമായ സമരം നടന്ന നാടാണ് വൈക്കം. ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയേ നടക്കുന്നതിനും, ക്ഷേത്രപ്രവേശനത്തിനുമായി വൈക്കം സത്യാഗ്രഹം നടന്ന മണ്ണാണിത്. ഇവിടെ ജാതികൾ തിരിഞ്ഞ് അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് താലപ്പൊലികൾ നടത്തുന്നത് പുരോഗമനാശങ്ങളെ പിന്നോട്ടടിപ്പിക്കുമെന്ന സന്ദേശമുയർത്തിയാണ് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇത്തരത്തിലൊരു ക്യാമ്പയിൻ യുവകലാസാഹിതി ഏറ്റെടുത്തിരിക്കുന്നത്. ജാത്യാചാരങ്ങൾക്കെതിരെ സമരം നടത്തിയ മണ്ണിൽ ആളുകൾ ജാതി തിരിഞ്ഞ് താലപ്പൊലികൾ നടത്തുന്നതിലെ വൈരുദ്ധ്യവും യുവകലാസാഹിതി ചൂണ്ടിക്കാണിക്കുന്നു. അഷ്ടമി ഉത്സവ ദിനങ്ങളിൽ ഓരോ ദിവസവും ഓരോ സമുദായ സംഘടനകളുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്രകൾ നടക്കുന്നത്. ഇത് ഒഴിവാക്കി എല്ലാ വിഭാഗം ആളുകളും പങ്കെടുക്കുന്ന രീതിയിൽ ദേശതാലപ്പൊലികൾ സംഘടിപ്പിക്കണമെന്നാണ് യുവകലാസാഹിതി ജനകീയ കൺവെൻഷനിലൂടെ ആവശ്യപ്പെടുന്നത്. ഇതിനായി ദേവസ്വം ബോർഡും, ക്ഷേത്രോപദേശക സമിതിയും മുൻകൈ എടുക്കണമെന്നും യുവ കലാ സാഹിതി ആവശ്യപ്പെടുന്നു.

Previous articleവൈക്കത്ത ഇരട്ട ആത്മഹത്യ. ദമ്പതികളുടെ സംസ്കാരം ഇന്ന്
Next articleവീണ്ടും പ്രണയക്കൊല. യുവാവിനെ വെട്ടിക്കൊന്ന് കനാലിൽ തള്ളിയ കാമുകിയും പിതാവും അറസ്റ്റിൽ