Home News Kerala News ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് 48 കോഴികളെ ചുട്ടു തിന്നു; പ്രമുഖ യൂട്യൂബർക്കെതിരെ പരാതി

ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് 48 കോഴികളെ ചുട്ടു തിന്നു; പ്രമുഖ യൂട്യൂബർക്കെതിരെ പരാതി

79

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടാനുബന്ധിച്ച് ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് 48 കോഴികളെ ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബർക്ക് എതിരെ പരാതി. ജിയോ മച്ചാൻ എന്ന യൂട്യൂബർക്ക് എതിരെയാണ് കഴക്കൂട്ടം സ്വദേശിയായ ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പരാതി.

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ‘സ്വാതന്ത്രക്കോഴി ചുട്ടത്’ എന്ന അടികുറിപ്പോടു കൂടിയാണ് യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഴികളില്‍ മൂന്ന് നിറങ്ങളിലുള്ള മസാല തേച്ചു പിടിപ്പിക്കുകയും തുടര്‍ന്ന് അവയെ ചുട്ടെടുത്ത് കഴിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ലക്ഷകണക്കിന് ആളുകൾ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. പോരാതെ യൂട്യൂബ് ട്രെൻഡിങ് പട്ടികയിലും ഈ വീഡിയോ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് വീഡിയോ നൽകുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതായും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു. ദൃശ്യങ്ങൾ സൈബല്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും പൊലീസ് വ്യക്തമാക്കി. അതേസമയം ഇത്തരത്തിലുള്ള പരാതികള്‍ അനാവശ്യമാണെന്നും ഇങ്ങനെയാണെങ്കില്‍ പതാകയുടെ നിറത്തിലുള്ള കേക്ക് പോലും കഴിക്കാനാവില്ലല്ലോ എന്നുമാണ് സോഷ്യല്‍ മീഡിയയിലെ ഒരു കൂട്ടർ പറയുന്നത്.

Previous article‘സവാരിക്ക് നന്ദി പങ്കാളി!’; ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരം
Next articleമോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ നാളെ ഹാജരാകില്ല