Home Agriculture ഇന്ന് ചിങ്ങം ഒന്ന്. നാടെങ്ങും കർഷക ദിനാചരണം. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാൻ ചിങ്ങം ഒന്ന്...

ഇന്ന് ചിങ്ങം ഒന്ന്. നാടെങ്ങും കർഷക ദിനാചരണം. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാൻ ചിങ്ങം ഒന്ന് ഊർജം പകരട്ടെയെന്ന് മുഖ്യമന്ത്രി

77

തിരുവനന്തപുരം: കാർഷിക സമൃദ്ധി നിറയുന്ന പൊന്നോണ പുലരിയുടെ വരവറിയിച്ച് പൊന്നിൻ ചിങ്ങം പിറന്നു. കർക്കടകത്തിന്റെ വറുതികാലം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തിയതോടെ ഇനി മലയാളികൾ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. സംസ്ഥാനത്തെമ്പാടും കൃഷി കാഷ്യക്ഷേമ വകുപ്പുകളുടെയും, വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആഘോഷിക്കുകയാണ്.

ഈ അവസരത്തിൽ കർഷകർക്ക് മുഖ്യമന്ത്രി കർഷക ദിനാശംസകൾ നേർന്നു. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും കർഷക ക്ഷേമത്തിനായി പ്രവർത്തിക്കാനും ചിങ്ങം ഒന്ന് ഊർജം പകരട്ടെയെന്ന് കർഷക ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള അവസരമാണ് ഈ മലയാള വർഷാരംഭം. കാർഷിക രംഗവും, കർഷകരും വലിയ പ്രതിസന്ധികൾ നേരിടുകന്ന സന്ദർഭമാണിതെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷക ജനതയെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന നവലിബറൽ നയങ്ങൾക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങളുയരുകയാണ്. ഈ സമരമുന്നേറ്റങ്ങളിൽ അണിചേരേണ്ടതിന്റെ ആവശ്യകതയും കർഷക ദിനം ഉയർത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കാർഷിക അഭിവൃദ്ധിക്കായി കാലത്തിനിണങ്ങുന്ന പദ്ധതികൾ ആവിഷ്‌‌കരിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ കാർഷിക രംഗത്തെ ശക്തിപ്പെടുത്താൻ വൈവിധ്യപൂർണമായ നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി ഇനിയെന്തെല്ലാം ചെയ്യാമെന്ന ചിന്തകൾ പങ്കുവെക്കേണ്ട സന്ദർഭമാണിതെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Previous articleവെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്ന യുവതികൾക്ക് നേരെ ലൈംഗികാതിക്രമം. യുവതിയുടെ പുറകിലൂടെ പോയി ശരീര ഭാഗങ്ങളിൽ കയറിപ്പിടിച്ച പോലീസുകാരൻ പിറവത്ത് അറസ്റ്റിൽ
Next articleഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം. അന്വേഷണം ഊർജ്ജിതമാക്കി പോലീസ്