Home News Kerala News മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ നാളെ ഹാജരാകില്ല

മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ നാളെ ഹാജരാകില്ല

54

കൊച്ചി: മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ നാളെ ഹാജരാകില്ല. പകരം 22 നു ഹാജരാകാമെന്ന് ഇ ഡിക്ക് കത്ത് നൽകി. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡി യെ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം സുധാകരൻ പറഞ്ഞിരുന്നു.

കേസിൽ നേരത്തെ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത വിട്ടയച്ചിരുന്നു. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻജീവനക്കാർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Previous articleദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് 48 കോഴികളെ ചുട്ടു തിന്നു; പ്രമുഖ യൂട്യൂബർക്കെതിരെ പരാതി
Next articleഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റി