Home News Kerala News വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്ന യുവതികൾക്ക് നേരെ ലൈംഗികാതിക്രമം. യുവതിയുടെ പുറകിലൂടെ പോയി ശരീര ഭാഗങ്ങളിൽ കയറിപ്പിടിച്ച പോലീസുകാരൻ...

വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്ന യുവതികൾക്ക് നേരെ ലൈംഗികാതിക്രമം. യുവതിയുടെ പുറകിലൂടെ പോയി ശരീര ഭാഗങ്ങളിൽ കയറിപ്പിടിച്ച പോലീസുകാരൻ പിറവത്ത് അറസ്റ്റിൽ

177

കൊച്ചി: പിറവം പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുകയായിരുന്ന യുവതികളെയാണ് ഇയാൾ കയറിപ്പിടിച്ചത്. മൂവാറ്റുപുഴ സ്റ്റേഷനിലെ കോൺസ്റ്റബിൾ പരീത് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സ്വദേശിനികളായ യുവതികൾ കുളിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പരീത് യുവതികളുടെ പുറകിലൂടെ ചെന്ന് ശരീര ഭാഗത്ത് കയറിപ്പിടിക്കുകയായിരുന്നു. ഇയാൾ കയറിപ്പിടിച്ചതിന് പിന്നാലെ യുവതികൾ ബഹളംവെച്ചു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരീതിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തടഞ്ഞ് വെയ്ക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രാമമംഗലം പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് യുവതികൾ ഇരുവർക്കുമെതിരെ പരാതി നൽകി. ഇതിൽ പരീതിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അതേസമയം പോലീസ് ചോദ്യം ചെയ്യലിലാണ് ഇരുവരും പോലീസുകാരാണെന്ന് സമ്മതിച്ചത്.

Previous articleവീണ്ടും പ്രണയക്കൊല. യുവാവിനെ വെട്ടിക്കൊന്ന് കനാലിൽ തള്ളിയ കാമുകിയും പിതാവും അറസ്റ്റിൽ
Next articleഇന്ന് ചിങ്ങം ഒന്ന്. നാടെങ്ങും കർഷക ദിനാചരണം. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാൻ ചിങ്ങം ഒന്ന് ഊർജം പകരട്ടെയെന്ന് മുഖ്യമന്ത്രി