Home News Kerala News ഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം. അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകം. അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

137

ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ മുഖത്തു വെടിയേറ്റു മരിച്ച സംഭവം കൊലപാതകമെന്നു പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. മാവടി ഇന്ദിര നഗർ പ്ലാക്കൽ വീട്ടിൽ സണ്ണി (54) ആണു കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.35ന് ആണു സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്തു മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന സണ്ണിയുടെ ഭാര്യ സിനി വെടി ഒച്ച കേട്ട് വന്നു നോക്കുമ്പോൾ രക്തംവാർന്ന് കിടക്കയിൽ കിടക്കുന്ന നിലയിലാണ് സണ്ണിയെ കണ്ടതെന്നാണ് കുടുംബാംഗങ്ങളുടെ മൊഴി. പൊലീസെത്തി വിവരം ശേഖരിച്ച ശേഷം ഇന്നലെ ഉച്ചയ്ക്കു മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റി. എന്നാൽ തോക്കോ വെടിയുണ്ടയോ സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ വീടിനു വെളിയിൽനിന്ന് വെടിവച്ചു കൊന്നതാണെന്നാണ് കണ്ടെത്തുകയായിരുന്നു. ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകൾ കണ്ടെത്തി. നാടൻ തോക്കുപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് പോലീസ് നിഗമനം. സാനിയ, റോസ് മരിയ എന്നിവരാണ് മരിച്ച സണ്ണിയുടെ മക്കൾ

Previous articleഇന്ന് ചിങ്ങം ഒന്ന്. നാടെങ്ങും കർഷക ദിനാചരണം. കേരളത്തിന്റെ കാർഷിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാൻ ചിങ്ങം ഒന്ന് ഊർജം പകരട്ടെയെന്ന് മുഖ്യമന്ത്രി
Next articleകോതമംഗലത്ത് കെഎസ്ഇബി ജീവനക്കാർ വാഴക്കുലകൾ വെട്ടിയ സംഭവം: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കർഷകന് കൈമാറി