Home News National news വീണ്ടും പ്രണയക്കൊല. യുവാവിനെ വെട്ടിക്കൊന്ന് കനാലിൽ തള്ളിയ കാമുകിയും പിതാവും അറസ്റ്റിൽ

വീണ്ടും പ്രണയക്കൊല. യുവാവിനെ വെട്ടിക്കൊന്ന് കനാലിൽ തള്ളിയ കാമുകിയും പിതാവും അറസ്റ്റിൽ

80

ചെന്നൈ: തമിഴ് നാട്ടിലാണ് യുവാവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കാമുകിയും, പിതാവും, സഹോദരനും അറസ്റ്റിലായത്. സംഭവത്തിൽ വാടകക്കൊലയാളികൾ ഉൾപ്പടെ ആകെ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് ഇരുപത്തിമൂന്ന് വയസ്സായിരുന്നു. സംഭവത്തിൽ അയ്യാസാമിപ്പട്ടി സ്വദേശി ബാലഗുരു, മകൾ ദേവിക, മകൻ ദുരൈമുരുക‍ൻ എന്നിവരെയും 5 വാടക കൊലയാളികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശക്തിവേലും ദേവികയും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒരേ സമുദായക്കാരാണെങ്കിലും ദേവികയുടെ പിതാവായ ബാലഗുരു പ്രണയത്തെ എതിർക്കുകയും ശക്തിവേലിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു. സുഹൃത്തായ സത്യയുമായി ചേർന്ന്, മധുരയിൽ നിന്നുള്ള വാടക കൊലയാളികളെ കൃത്യം നിർവഹിക്കാൻ ഏർപ്പാടാക്കി. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനെന്ന വ്യാജേന ശക്തിവേലിനെ കൃഷിയിടത്തിലേക്കു വിളിച്ചുവരുത്തിയ ബാലഗുരു വാടക കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശക്തിവേലിന്റെ മൃതദേഹവും ഇയാൾ വന്ന വാഹനവും ഇവർ സമീപത്തെ കനാലിൽ തള്ളി. മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിനു കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും പൊലീസ് പറഞ്ഞു. കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ബാലഗുരുവും മക്കളും അറസ്റ്റിലായത്. ഇയാളിൽ നിന്ന് പണം വാങ്ങാനെത്തിയപ്പോഴാണ് വാടകക്കൊലയാളികൾ പൊലീസ് പിടിയിലായത്.

Previous articleവൈക്കത്തെ ജാതി താലത്തിനെതിരെ ജനകീയ കൺവെൻഷനുമായി യുവകലാസാഹിതി. ഇന്ന് വൈകിട്ട് ഇണ്ടംതുരുത്തി മനയിൽ കൺവെൻഷൻ നടക്കും
Next articleവെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്ന യുവതികൾക്ക് നേരെ ലൈംഗികാതിക്രമം. യുവതിയുടെ പുറകിലൂടെ പോയി ശരീര ഭാഗങ്ങളിൽ കയറിപ്പിടിച്ച പോലീസുകാരൻ പിറവത്ത് അറസ്റ്റിൽ