Home News Kerala News അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ

അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവം; ഹെഡ്മാസ്റ്റർക്കും എഇഒയ്ക്കും സസ്‌പെൻഷൻ

57

കോട്ടയം: അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എഇഒയെയും സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കോട്ടയം ചാലുകുന്ന് സിഎൻഐഎൽപിഎസ് ഹെഡ്മാസ്റ്റർ സാം ജോൺ ടി. തോമസ്, കോട്ടയം വെസ്റ്റ് എഇഒ എം കെ മോഹൻദാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനു മന്ത്രി നിർദേശം നൽകിയിരുന്നു. 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ്മാസ്റ്റർ സാം ടി തോമസ് വിജിലൻസ് പിടിയിലായത്. കേസിലെ കൂട്ടുപ്രതിയാണ് എഇഒ എം കെ മോഹൻദാസ്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രത്യേക പരിശോധനകൾ ഉണ്ടാകും. അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണെന്നത് ഓർക്കുന്നത് നന്നാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Previous articleവെള്ളപ്പൊക്ക നിരീക്ഷണത്തിനായി മൊബൈല്‍ ആപ്പ് പുറത്തിറക്കി കേന്ദ്രം
Next articleഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു