Home News Kerala News ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റി

ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റി

45

ഇടുക്കി: ജില്ലയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ.1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നി‍ർദേശം. മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ച്ചയിലേക്ക്(ഓഗസ്റ്റ് 19) മാറ്റി. അതേസമയം പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല.

Previous articleമോൺസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരൻ നാളെ ഹാജരാകില്ല
Next articleകെട്ടിടത്തിന്റെ കോൺഗ്രീറ്റ് അടർന്ന് വീണു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം